മൃഗശാലയില്‍ നിന്നും ചാടിപ്പോയ പെണ്‍ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി....മൃഗശാല പരിസരത്തിന് തൊട്ടടുത്ത് എല്‍ എം എസ് പള്ളി, മാസ്‌കോട്ട് ഹോട്ടല്‍ എന്നിവയ്ക്ക് സമീപത്തായാണ് കുരങ്ങുള്ളത്

മൃഗശാലയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ചാടിപ്പോയ പെണ്‍ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാല പരിസരത്തിന് തൊട്ടടുത്ത് എല്‍ എം എസ് പള്ളി, മാസ്‌കോട്ട് ഹോട്ടല്‍ എന്നിവയ്ക്ക് സമീപത്തായാണ് കുരങ്ങുള്ളത്. മൃഗശാലാ അധികൃതര്‍ സസൂക്ഷ്മം കുരങ്ങിനെ പിന്തുടരുന്നുണ്ട്. കുരങ്ങിന്റെ ആരോഗ്യസ്ഥിതി നിലവില്‍ പ്രശ്‌നമല്ലെന്നും ആശങ്കയില്ലെന്നുമാണ് സൂചന.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ചാടി പോയ മൂന്ന് വയസുള്ള പെണ്‍കുരങ്ങിനെ കണ്ടെത്താനായി വ്യാപകമായി തിരച്ചിലാണ് മൃഗശാല ജീവനക്കാര്‍ നടത്തിവന്നത്. ആദ്യം നന്തന്‍കോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കുറവന്‍കോണം, അമ്പലമുക്ക് അടക്കമുള്ള ഭാഗങ്ങളില്‍ കുരങ്ങിനെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചു. പിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത് സാധാരണ പ്രദേശത്തുള്ള കുരങ്ങാണെന്നും സൂചന ലഭിച്ചു. മൃഗശാല വളപ്പിലും ചാടിപ്പോയ കുരങ്ങിനെ കണ്ടതായി പിന്നീട് വിവരം ലഭിച്ച പ്രദേശങ്ങളിലും പരിശോധന നടത്തി.
മൃഗങ്ങളെ കൈമാറുന്നതിന്റെ ഭാഗമായി മൃഗശാലയില്‍ പുതിയതായി എത്തിച്ച കുരങ്ങാണ് പുറത്ത് ചാടിയത്. ഇതിനോടൊപ്പം രണ്ട് എമുവിനെയും രണ്ട് സിംഹത്തെയും പുതിയതായി എത്തിച്ചിരുന്നു. സംഭവശേഷം പുറത്തുവന്ന ദൃശ്യങ്ങളില്‍ കൂട്ടില്‍ നിന്ന് ഇറങ്ങി ഓടി മരങ്ങളില്‍ കയറുന്ന കുരങ്ങിനെ കാണാന്‍ സാധിക്കുന്നുണ്ട്. മരത്തിന് മുകളില്‍ ഇരിക്കുന്ന കുരങ്ങിനെ താഴെ ഇറക്കാന്‍ ഇഷ്ടഭക്ഷണം കാണിച്ചെങ്കിലും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോള്‍ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha
























