Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

KSEBക്കും ഫൈനടിച്ച് AI..... തോട്ടിയുമായി പോയ ജീപ്പിന് 20,500 പിഴ... നടന്ന് പോകുന്നതാ നല്ലത്!

21 JUNE 2023 11:52 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മഴക്കാലമാണ്, ഈ സമയത്ത് എല്ലാവരും വീട്ടിലിരിക്കാൻ ആഗ്രഹിക്കുമ്പോഴും രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് കെഎസ്ഇബി ജീവനക്കാർ. ഒരു നിമിഷം വൈദ്യുതി മുടങ്ങിയാൽ അസ്വസ്ത പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. നൂറു കണക്കിന് ഫോൺ കോളുകളായിരിക്കും ഈ സമയത്ത് കെഎസ്ഇബി ഓഫീസിലേക്കും എത്തിച്ചേരുന്നത്.

അങ്ങനെ കർമ്മനിരതരായി പണിയെടുക്കുന്ന കെഎസ്ഇബിക്ക് ഒരു പണി കൊടുത്തിരിക്കുകയാണ് ഇപ്പോൾ ഏറെ വിവാദമായ എഐ ക്യാമറകൾ. വൈദ്യുതി ലൈനിലേക്ക് വീണു കിടക്കുന്ന മരക്കമ്പുകൾ വെട്ടിമാറ്റാൻ പോയ അമ്പലവയൽ കെഎസ്ഇബി ഓഫീസിലെ വാഹനത്തിനാണ് പണി കിട്ടിയിരിക്കുന്നത്. വൈദ്യുതി ലൈനിനോടു ചേർന്നു പോകുന്ന അപകട സാധ്യതയുള്ള മരക്കൊമ്പുകൾ നീക്കം ചെയ്യുന്ന തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.

എഐ കാമറയിൽ കുടുങ്ങിയ ജീപ്പിന് കനത്ത പിഴയാണ് ഒടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 20,500 രൂപ പിഴയും കിട്ടി. കെഎസ്ഇബിക്കായി കരാർ അടിസ്ഥാനത്തിൽ ഒ‍ാടുന്ന വാഹനത്തിനാണ് പിഴ. കെഎസ്ഇബി കരാർ എടുത്ത ജീപ്പിൽ മുളയുടെ തോട്ടി വച്ചു കെട്ടി പോകുമ്പോഴാണ് എഐ കാമറയിൽ കുടുങ്ങിയത് എന്നാണ് നൽകുന്ന വിശദീകരണം.

സീറ്റിനു മുന്നിലേക്ക് മുളങ്കമ്പ് തള്ളി നിന്നതിന് 20,000 രൂപയും ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും 500 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. പിഴ ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വിജിലൻസിനോട് ആവശ്യപ്പെട്ടതായി അമ്പലവയൽ കെഎസ്ഇബി എൻജിനീയർ അറിയിച്ചു.

പിന്നീട് കെഎസ്ഇബി മോട്ടർ വാഹനവകുപ്പ് അധികൃതരുമായി സംസാരിച്ച്, സാധനങ്ങൾ കെ‍ാണ്ടു പോയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാൽ, സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി ഇത്തരം വാഹനം ഉപയോഗിക്കുന്നത് പതിവാണ്.

ക്യാമറ വന്നതാേടെ വിഷയത്തിന് എങ്ങിനെ പരിഹാരം കാണുമെന്ന് ആശങ്കയിലാണ് ജീവനക്കാർ. വിവിധ ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ ജീപ്പിൽ കെ‍ാണ്ടുപോകുമ്പോൾ ഇനിയും എഐ ക്യാമറകളുടെ ‘പണി’ കിട്ടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അധികൃതർ പരാതിപ്പെടുന്നുണ്ട്.

ജോലികൾക്കാവശ്യമായ ഉപകരണങ്ങൾ കെ‍ാണ്ടു പോകാൻ മറ്റു വഴികളുമില്ല. ഇനിയും ക്യാമറയിൽ കുടുങ്ങുകയാണെങ്കിൽ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് ശ‍ാശ്വതമായി പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇന്നലെ പുറത്ത് വന്നിരുന്നു. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതാണ് സംഭവം

റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണം എന്നും പറഞ്ഞിട്ടുണ്ട്. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്നും സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

പദ്ധതി രേഖകൾ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. പൊതുതാൽപര്യ ഹർജിയിൽ കഴമ്പുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

എന്നാൽ ഇതിനെ പാടേ തള്ളി ഗതാഗതമന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്. എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റെണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല.

പദ്ധതിയിൽ ക്രമേക്കേടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷം പരാജയപ്പെട്ടു. ഇടപാടുകളിൽ പരിശോധന നടക്കുന്നതിൽ എതിർപ്പില്ല. ഹർജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു. ഈ ആവശ്യം ഹൈക്കോടതി തളളി. ഹർജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സമഗ്രമായ പരിശോധനകൾ നടത്തി കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ കരാർ ഉണ്ടാക്കിയ ശേഷം മാത്രമേ കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് പണം നൽകൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവർത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നൽകുന്നതിനാണ് കരാറിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends