വൈക്കത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം... ഒരേ കുടുംബത്തിലെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്

വൈക്കത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം. ഒരേ കുടുംബത്തിലെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന വള്ളമാണ് വൈക്കം തലയാഴം ചെട്ടിക്കരിയില്‍ അപകടത്തില്‍പ്പെട്ടത്. ഉദയനാപുരം കൊടിയാട് പുത്തന്‍തറ ശരത് (33), സഹോദരി പുത്രന്‍ ഇവാന്‍ (4) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. മരണവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടമുണ്ടായത്. മരിച്ച നാല് വയസുകാരനായ ഇവാന്‍ ഉദയനാപുരം പഞ്ചായത്തംഗം ദീപേഷിന്റെ മകനാണ്.
അതേസമയം കഴിഞ്ഞ ആഴ്ച വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമുണ്ടായ അപകടത്തില്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷാണ് മുങ്ങിമരിച്ചത്.
https://www.facebook.com/Malayalivartha
























