പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാര്ത്ഥി മരിച്ചു... പകര്ച്ചവ്യാധികള് വെല്ലുവിളിയായ സാഹചര്യത്തില് സംസ്ഥാനം കടുത്ത ആശങ്കയില് നില്ക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാര്ത്ഥി മരിച്ചു... പകര്ച്ചവ്യാധികള് വെല്ലുവിളിയായ സാഹചര്യത്തില് സംസ്ഥാനം കടുത്ത ആശങ്കയില് നില്ക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി .
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില് കുന്നുംപുറത്തുവീട്ടില് സുബൈര് മകന് സമദ് (18) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്ന്ന് രണ്ട് ദിവസം മുന്പ് സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയിട്ടുണ്ടായിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവണ്മെന്റ് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് പനി ബാധിച്ച് ഇന്നലെ നടന്ന ആറാമത്തെ മരണമാണ് സമദിന്റേത്. അഞ്ചാം ക്ലാസ് വിദ്യാര്ത്ഥി അടക്കം പനി ബാധിച്ച് കൊല്ലം ജില്ലയില് മാത്രം ഇന്നലെ മരിച്ചത് നാലു പേരാണ്. കൊല്ലം ചാത്തന്നൂര് സെന്റ് ജോര്ജ്ജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്ത്ഥി അഭിജിത്ത് പനി ബാധിച്ച് മൂന്ന് ദിവസമായി പാരിപ്പള്ളി മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. കൊട്ടാരക്കരയില് പുലമണ് സ്വദേശി 70 വയസ്സുള്ള കൊച്ചുകുഞ്ഞ് ജോണ്, ആയൂര് വയ്യാനം സ്വദേശി 74 കാരനായ ബഷീര്, ചവറ സ്വദേശി 33കാരനായ അരുള് കൃഷ്ണ എന്നിവരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. പത്തനംതിട്ടയില് മുണ്ടുകോട്ടയ്ക്കല് സ്വദേശി അഖിലയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 32 വയസായിരുന്നു.
സംസ്ഥാനത്ത് ഇത്തവണ പനി ബാധിച്ച് മരിച്ചവരില് അധികവും യുവാക്കളും കുട്ടികളുമാണെന്നത് ആശങ്ക വര്ധിപ്പിക്കുന്നു. അതേസമയം പനി പടര്ന്നു പിടിക്കുന്ന സാഹചര്യത്തില് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രതിരോധ പ്രവര്ത്തനത്തിന് കൂട്ടായിറങ്ങാന് മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താക്കുറിപ്പില് ആവശ്യപ്പെട്ടു. അതേസമയം വരും ആഴ്ചകളില് വെള്ളി, ശനി, ഞായര് ദിവസങ്ങളില് ഡ്രൈ ഡേ ആചരിക്കും.
https://www.facebook.com/Malayalivartha
























