സ്വത്തുതട്ടിയെടുക്കാന്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരന്‍ മൃഗ ഡോക്ടര്‍ കുത്തിക്കൊന്ന കേസ് തിരുവനന്തപുരം സെഷന്‍സ് കോടതിയിലെത്തി, ആക്രമണം ചികിത്സിച്ചു മുടിയുന്നതിനാലും സ്വത്തിന് വേണ്ടിയും മദ്യലഹരിയില്‍ കുത്തിക്കൊന്നുവെന്നാണ് കേസ്

വര്‍ക്കല മേല്‍വെട്ടൂരില്‍ കുടുംബ സ്വത്തു തട്ടിയെടുക്കാന്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരനായ കട്ടപ്പന ഗവ: മൃഗ ഡോക്ടര്‍ കുത്തിക്കൊന്ന കേസില്‍ കുറ്റപത്രവും അനുബന്ധ രേഖകളും തൊണ്ടിമുതലകളും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലെത്തി. വിചാരണ ഉടന്‍ ആരംഭിക്കും.
വര്‍ക്കല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതിയാണ് കേസ് റെക്കോര്‍ഡുകള്‍ കേസ് ലിസ്റ്റ് തയ്യാറാക്കി കമ്മിറ്റല്‍ ഓര്‍ഡര്‍ സഹിതം ജില്ലാ കോടതിക്ക് സമര്‍പ്പിച്ചത്. 4 വര്‍ഷത്തോളമായി ചികിത്സിച്ചു മുടിയുന്നതിനാലും സ്വത്തിന് വേണ്ടിയും മദ്യലഹരിയില്‍ കുത്തിക്കൊന്നുവെന്നാണ് കേസ്. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരിച്ചത്. 2022 സെപ്റ്റംബര്‍ 22 വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. സന്ദീപിനെ സഹോദരന്‍ കട്ടപ്പന ഗവ: വെറ്റിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) കുത്തി കൊല്ലുകയായിരുന്നു. ഏക ദൃക്‌സാക്ഷി ഔട്ട് ഹൗസിലെ കൂട്ടിരുപ്പു ശിശ്രൂഷകന്‍ സത്യദാസാണ്.
കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ പോലിസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു. ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പോലീസില്‍ അറിയിച്ചത്. കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു
കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുള്ളതായി പോസ്റ്റ്‌മോര്‍ട്ടംടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലുമുണ്ട്. പോലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്‌സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ് വെറ്റിനറി ഡോക്ടര്‍ ആയി കട്ടപ്പന യില്‍ ജോലി ചെയ്ത് വരികയായിരുന്നു.
സന്തോഷ് സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വര്‍ഷങ്ങളായി ശിശ്രുഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മരണപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























