പോക്‌സോ കേസില്‍ പുരോഹിതന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി നിരസിച്ചു....

പോക്‌സോ കേസില്‍ പുരോഹിതന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി നിരസിച്ചു. പുരോഹിതനായ പെരുങ്കടവിള മാരായമുട്ടം നീലറത്തല മേലേവീട്ടില്‍ സെല്‍വരാജ് മകന്‍ 40 വയസ്സുള്ള രതീഷ് എന്നറിയപ്പെടുന്ന ഫാദര്‍ ജെസ്റ്റിന്റെ ജാമ്യാപേക്ഷ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു നിരസിച്ച് ഉത്തരവായത്. 02.06.2023 മുതല്‍ പ്രതി റിമാന്റില്‍ കഴിഞ്ഞു വരികയാണ്.
പ്രതി സ്‌കൂള്‍ മാനേജരും ബാസ്‌ക്കറ്റ് ബോള്‍ കോച്ചുമാണ്. പ്രതി ടിയാന്റെ അടുത്ത് കോച്ചിങ്ങിന് എത്തിയ പതിനൊന്നും പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ വിവിധ കാലയളവില്‍ പള്ളിമേടയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി അനവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതിയോടുള്ള ഭയം കാരണം പലരും പോലീസില്‍ പരാതി നല്‍കാതെ പിന്മാറുകയായിരുന്നു.
നെയ്യാര്‍ ഡാം പോലീസ് പ്രതിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 02.06.2023ന് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കുകയും ഉണ്ടായി. തുടര്‍ന്ന് പ്രതിയെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും മറ്റ് അന്വേഷണങ്ങള്‍ നടത്തുകയും ഉണ്ടായി.
ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്താത്തതിലുള്ള വിരോധം കാരണമാണ് പെണ്‍കുട്ടികള്‍ കളവായി പ്രതിക്കെതിരെ പരാതി ബോധിപ്പിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം അപ്പാടെ കോടതി നിരസിക്കുകയുണ്ടായി.
ഉന്നതപദവിയിലിരിക്കുന്ന സ്വാധീനമുള്ള പ്രതിയെ ജാമ്യത്തില്‍ വിടുന്ന പക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും അന്വേഷണം അട്ടിമറിക്കാനും സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയുണ്ടായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
" f
https://www.facebook.com/Malayalivartha
























