കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ആശ്വാസ വിധി

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ആശ്വാസ വിധി. അയോഗ്യയാണെന്ന ഹൈക്കേ്ാടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
അസോ.പ്രൊഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
യു.ജി.സിയുടെ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വിസ് ഡയറക്ടര്‍ സേവനകാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്ന സിംഗിള്‍ ബെഞ്ച് നിരീക്ഷണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി്. യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്ന് പ്രിയ വര്‍ഗീസിന്റെ അപ്പീലില്‍ പറയുന്നുണ്ട്.
താല്‍കാലിക റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരിയായ പ്രിയക്ക് യു.ജി.സി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മലയാളം അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നവംബര്‍ 17ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
അസോ. പ്രഫസര്‍ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നാണ് പ്രിയക്കെതിരായ ഹര്‍ജിക്കാരന്റെ പ്രധാന ആരോപണമുള്ളത്. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വര്‍ഷത്തില്‍ താഴെയാണ്. അതിനാല്‍ ഇവര്‍ ഇന്റര്‍വ്യൂ ഘട്ടത്തിലേക്ക് പോലും അര്‍ഹയല്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
"
https://www.facebook.com/Malayalivartha
























