പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ ചെയ്യും.... തെരുവുനായ പ്രശ്നം സംസ്ഥാനത്ത് രൂക്ഷമാണെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ്

തെരുവുനായ പ്രശ്നം സംസ്ഥാനത്ത് രൂക്ഷമാണെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ്. പരിമിതികള്‍ക്കുള്ളില്‍നിന്ന് പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി .തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് നിലവില്‍ 20 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 25 എണ്ണം കൂടി ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും ഡിസ്പെന്‍സറികളിലും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി .
മൃഗസംരക്ഷണവകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ച ശേഷം അവരുടെ കൂടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും. അറവുമാലിന്യം തള്ളുന്ന സ്ഥലങ്ങളില്‍ ഇത് തടയാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യും. നിലവിലുള്ള എബിസി നിയമങ്ങള്‍ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്ന രീതിയിലുള്ളതാണെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha
























