വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ഒരു ചിത്രവും പുറത്തുവരാതിരിക്കാനുള്ള നീക്കം അഗളി പോലീസ് നടത്തി; പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ വെളിച്ചത്ത് കൊണ്ട് വരാതിരിക്കാനും നീക്കം; ഗുരുതരമായ ആരോപണങ്ങൾ ഇങ്ങനെ!

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പതിനഞ്ചുദിവസമായി ഒളിവില്‍ക്കഴിഞ്ഞ കെ. വിദ്യയെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ വെളിച്ചത്ത് കൊണ്ട് വരാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ് എന്ന ആരോപണവും ശക്തമാണ്. പ്രദേശത്തെ താമസസ്ഥലം ഉന്നതപോലീസിനും മറ്റും നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് അഗളി പോലീസ് നടത്തിയത് എന്നും ആരോപണം ഉയരുന്നുണ്ട് .
മാത്രമല്ല വിദ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ഒരുചിത്രവും പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങളും പോലീസ് നടത്തി എന്നും ആരോപണം ശക്തമാകുകയാണ്. . അതീവരഹസ്യമായി പോലീസ് കാര്യങ്ങള്‍ ചെയ്തുവെന്നും ആരോപണം ഉയരുന്നു. ആവള കുട്ടോത്ത് നിന്നാണ് വിദ്യയെ പിടിച്ചതെന്നാണ് വിവരം. എന്നാൽ ഈ പ്രദേശത്തിന് സമീപത്തെ സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കൊന്നും ഇതിനെപ്പറ്റി അറിയില്ല.സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് പോലും വിദ്യയെയുംകൊണ്ട് അഗളി പോലീസ് കോഴിക്കോട്ടെത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് പറയുന്നത് . .
അതേസമയം കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. മേപ്പയൂര്‍, വടകര മേഖലകളില്‍ വിദ്യക്കായി തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























