Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രാഹുല്‍ മാങ്കൂട്ടത്തലിന്റെ പ്രസ്ഥാവന ശരിക്കും കേരള പോലീസിന് അര്‍ഹതപ്പെട്ടതാണ്. വ്യാജ രേഖ ഹാജരാക്കി യൂണിവേഴ്‌സിറ്റിയേയും സര്‍ക്കാരിനേയും ഉദ്യോഗാര്‍ത്ഥികളെയും പറ്റിച്ച കെ.വിദ്യയെ കണ്ടിട്ടും കാണാതെ പതിനഞ്ച് നാള്‍ നടന്ന പോലീസിന്റെ നടപടിയേയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിനന്ദിച്ചത്

22 JUNE 2023 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

രാഹുല്‍ മാങ്കൂട്ടത്തലിന്റെ പ്രസ്ഥാവന ശരിക്കും കേരള പോലീസിന് അര്‍ഹതപ്പെട്ടതാണ്. വ്യാജ രേഖ ഹാജരാക്കി യൂണിവേഴ്‌സിറ്റിയേയും സര്‍ക്കാരിനേയും ഉദ്യോഗാര്‍ത്ഥികളെയും പറ്റിച്ച കെ.വിദ്യയെ കണ്ടിട്ടും കാണാതെ പതിനഞ്ച് നാള്‍ നടന്ന പോലീസിന്റെ നടപടിയേയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിനന്ദിച്ചത്. ജൂണ്‍ ആറുമുതല്‍ കേരളം ചര്‍ച്ചചെയ്യുന്ന വ്യാജ രേഖകേസില്‍ എസ് എഫ് ഐ മുന്‍നേതാവാണ് കുറ്റക്കാരിയെന്ന് അറിഞ്ഞതു മുതല്‍ പോലീസ് പിന്നോട്ട് പോയി. തുടരെ തുടരെ എസ് എഫ് ഐ നേതാക്കളുടെ വ്യാജരേഖകള്‍ പുറത്തു വന്നില്ലായിരുന്നെങ്കില്‍ ആയിരക്കണക്കിന് പാര്‍ട്ടി കേസുകളില്‍ ഒന്നായി മാറിപ്പോകുമായിരുന്നു കെ.വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും. വിദ്യയെ പിടിക്കാന്‍ പോലീസ് നടത്തിയെന്നവകാശപ്പെടുന്ന സാഹസിക കൃത്യങ്ങള്‍ കേട്ടാല്‍ ചിരിവരുമെന്നത് മറ്റൊരു വസ്തുത.

എന്തായാലും കേരളത്തിലെ എസ് എഫ് ഐ സമ്പൂര്‍ണ്ണ വ്യാജമായി മാറിയിരിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശ്വസിക്കാം. വിദേശ സര്‍വ്വകലാശാലകള്‍ തേടിപോയി പണവും, സമയം വെറുതെ കളയണ്ടെന്ന സന്ദേശമാണ് വ്യാജന്‍മാര്‍ നല്കുന്നത്. നാട്ടില്‍ നില്‍ക്കും ശുദ്രപതാക പിടിക്കൂ, ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെ നിങ്ങളെ തേടിയെത്തും. എന്നുമാത്രമല്ല ജീവന്‍ കൊടുത്തും പാര്‍ട്ടി സംരക്ഷിക്കും. കേരളം ഒന്നായി എതിര്‍ത്താലും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിങ്ങള്‍ക്ക് സംരക്ഷണമൊരുക്കും. ഇതാണ് പാര്‍ട്ടിയുടെ നിലവിലെ തലതൊട്ടപ്പനായ പിണറായി വിജയനും നല്കുന്ന ഉറപ്പ്. റായ്പൂരിലെ കലിംഗ യൂണിവേഴ്‌സിറ്റിയേയും സമര്‍ത്ഥമായി പറ്റിച്ച നിഖില്‍ തോമസിനും സംരക്ഷണം ഒരുക്കിയിരിക്കുന്നത് തലസ്ഥാന നഗരമാണോയെന്ന സംശയവും ഉയരുന്നുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശത്തിന് വാലാട്ടി കാത്തു നില്ക്കുന്ന പോലീസ് പെട്ടെന്നൊരു ദിവസം നിഖിലിനെ അതിസാഹസികമായി പിടികൂടിയെന്നൊരു വെളിപ്പെടുത്തലുമായി എത്തും.

വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കെ.വിദ്യയെ സന്ധ്യാനേരത്ത് പാര്‍ട്ടി ഗ്രാമത്തില്‍ കയറി പൊക്കിയത് പോലീസിന്റെ വീര്യമല്ല. മറിച്ച് പാര്‍ട്ടി നല്കിയ നിര്‍ദ്ദേശമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം. എല്ലാം നാടകമാകുന്നതു കൊണ്ട് ജനം ഇതിനൊക്കെ അത്രയ്ക്കുള്ള പ്രാധാന്യമേ നല്കുന്നുള്ളൂവെന്നതാണ് സത്യം.ഗസ്റ്റ് അദ്ധ്യാപികയാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യ പൊലീസ് പിടിയിലാകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാന പ്രകാരമാണെന്ന് വ്യക്തമാണ്. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറസ്റ്റ് വേണമെന്ന് നിര്‍ദ്ദേശിച്ചു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. അതീവ രഹസ്യമായിരുന്നു ഓപ്പറേഷന്‍.വിദ്യയെ ആവള കൂട്ടോത്ത് എത്തിച്ചതോടെ പോലീസ് എത്തി കൂട്ടികൊണ്ടു പോവുകയായിരുന്നു എന്നു വേണം കരുതാന്‍.

അതിരഹസ്യമായാണ് പൊലീസ് വിദ്യയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതുമെന്നാണ് പോലീസ് പറയുന്നത്. പിടികൂടി കോഴിക്കോടു ജില്ല വിട്ടശേഷം മാത്രമാണ് വിവരം പുറത്തു വന്നത്. അതുവരെ കോഴിക്കോട്ടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ പോലും ഒന്നും അറിഞ്ഞില്ല. കോഴിക്കോട് മേപ്പയൂരിനു സമീപം കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്നു രാത്രി ഏഴോടെയാണ് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. പിന്നീട് രാത്രി 12.30ന് അഗളി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. എസ് എഫ് ഐയിലെ ഒരു സുഹൃത്താണ് സൂചനകള്‍ പൊലീസിന് നല്‍കിയത്.

അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍വകലാശാലയെ കബളിപ്പിച്ചെന്ന കേസില്‍ പൊലീസ് തിരയുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തു. മുന്‍പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും. നിഖിലിന്റെ ഫോണ്‍ അവസാനമായി സ്വിച്ചിഡ് ഓഫായത് തിരുവനന്തപുരമാണെന്നും അതല്ല കായംകുളമാണെന്നുമുള്ള രണ്ടഭിപ്രായമാണ് പോലീസ് നല്കുന്നത്. എന്നാല്‍ രണ്ടി ദിവസം മുന്‍പ് അഭിഭാഷകനൊപ്പം നിഖില്‍ തോമസ് തിരുവനന്തപുരത്തെത്തി എസ് എഫ് ഐ നേതാക്കളെ കണ്ടിരുന്നു എന്നു വ്യക്തമാണ്. സംസ്ഥാനത്തെ സകല ക്രിമിനലുകളെയും ഒളിപ്പിക്കാന്‍ കഴിയുന്ന ശക്തമായ കേന്ദ്രം യൂണിവേഴ്‌സിറ്റിക്ക് സമീപം എസ് എഫ് ഐയ്ക്കുണ്ടെന്ന് വിവരം പോലീസിന് നന്നായി അറിയാവുന്നതാണ്.

 പാലക്കാട് അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് അദ്ധ്യാപികയാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെപേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയ രേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കി. അട്ടപ്പാടി ഗവ. കോളേജില്‍ 16-നു പരിശോധന നടത്തിയ സംഘമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേകദൂതന്‍വഴി റിപ്പോര്‍ട്ട് കൈമാറിയത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (34 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (45 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (50 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (58 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends