Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോടതി വരാന്തയില്‍ പോലും നില്ക്കാത്ത കേസുകള്‍ കെട്ടിപ്പൊക്കി രാഷ്ട്രീയ വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സരിത, സോളാര്‍ പോരാട്ടങ്ങളുടെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ തലവര എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ ഒന്നല്ല ഒട്ടനവധി ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണ കമ്മിഷനുമില്ല, ജുഡീഷ്യല്‍ കമ്മിഷനുമില്ല

22 JUNE 2023 06:18 PM IST
മലയാളി വാര്‍ത്ത

കോടതി വരാന്തയില്‍ പോലും നില്ക്കാത്ത കേസുകള്‍ കെട്ടിപ്പൊക്കി രാഷ്ട്രീയ വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സരിത, സോളാര്‍ പോരാട്ടങ്ങളുടെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ തലവര എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ ഒന്നല്ല ഒട്ടനവധി ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണ കമ്മിഷനുമില്ല, ജുഡീഷ്യല്‍ കമ്മിഷനുമില്ല. പകരം ആരോപണമുന്നയിക്കുന്നവരെ ലക്ഷ്യമിട്ടുള്ള കേസുകളെടുത്ത് കേരള പോലീസിന്റെ വീര്യം തന്നെ ചോര്‍ത്തിക്കളയുകയാണ്.

പാര്‍ട്ടിക്കാര്‍ നല്കുന്ന കേസുകളില്‍ നടപടിയെടുക്കാന്‍ ഐപിസിയില്‍ വകുപ്പില്ലെന്ന് അറിയുന്ന പോലീസുകാര്‍ സര്‍ക്കാര്‍ നടപടി കണ്ട് പൊട്ടിച്ചിരിക്കുകയാണ്. സിപിഎം സേവകരായ പോലുസുകാര്‍ മാത്രം സര്‍ക്കാര്‍ ഖജനാവിലെ പണം നശിപ്പിക്കാനായി അന്വേഷണം എന്ന പ്രഹസനവുമായി നാടൊട്ടുക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിര്‍വ്വീര്യമാക്കപ്പെട്ട പോലീസ് സംവിധാനത്തിന്റെ ഉണര്‍വ്വിനായി കേരളം കാത്തിരിക്കുന്നത് പുതിയ ഡിജിപിയുടെ വരവിനായാണ്.

എതിര്‍ശബ്ദങ്ങളെ പാര്‍ട്ടിയെ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയിട്ട് വിജയിക്കാനാവാത്തതു കൊണ്ടിപ്പോള്‍ പോലീസിനെ ആയുധമാക്കി എടുത്തിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എ ഐ ക്യാമറ വിഷയം പ്രതിപക്ഷം കടുപ്പിച്ചപ്പോള്‍ മുഖ്യന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കേസെടുക്കാന്‍ ഉത്തരവും നല്കി അമേരിക്കയ്ക്ക് വണ്ടി കയറിയതാണ്.അവിടെയിരുന്ന് കെ.സുധാകരനേയും, രമേശ് ചെന്നി്ത്തലയേയും കുരുക്കിട്ട് മുറുക്കി. പിണറായി ഭരണം കഴിയുമ്പോള്‍ കേരളത്തില്‍ കേസില്‍ പെടാതെ പ്രതിപക്ഷത്ത് നേതാക്കളൊന്നും അവശേഷിക്കാന്‍ സാധ്യതയില്ല.

വി.ഡി.സതീശന്‍ വിദേശ ഫണ്ട് തട്ടിപ്പു നടത്തി പുനര്‍ജനി പദ്ധതി നടപ്പിലാക്കിയെന്നാണ് പിണറായി പോലീസ് കണ്ടെത്തിയിരിക്കുന്ന കേസ്.  കെ.സുധാകരനാകട്ടെ പോക്‌സോയും തോളിലേറ്റി കൊടുത്തിട്ടുണ്ട്. പണ്ടെങ്ങോ പറഞ്ഞ് കളഞ്ഞ ബാര്‍ കോഴകേസാണ് ചെന്നിത്തലയ്ക്ക് പിണറായി വക സംഭാവന. ബാര്‍ക്കോഴ കേസാകുമ്പോള്‍ എല്‍ഡിഎഫ് പാളയത്തിലുള്ള മാണി ഗ്രൂപ്പിന്റെ കാര്യവും കഷ്ടത്തിലാകും. കെ.എം.മാണിയെ ഒഴിച്ചു നിറുത്തി ബാര്‍ക്കോഴ കേസ് അന്വേഷിക്കാനാവില്ലല്ലോയെന്നതാണ് അതിന്റെയൊരു രീതി. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ എസ് എഫ് ഐയും , സിപിഎമ്മും കാട്ടികൂട്ടുന്ന കൊള്ളരുതായ്മകള്‍ കൊണ്ട് പൊറുതിമുട്ടിയ പിണറായി വിജയനും, എം.വി.ഗോവിന്ദനും അരിക്കൊമ്പനെ പോലെ തകിടം മറിച്ചാണ് യാത്ര ചെയ്യുന്നത്.

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായിട്ടുള്ള  വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ തെളിവുണ്ടെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആര്‍.റെസ്റ്റം പറഞ്ഞിരിക്കുന്നത്. തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ കേസില്‍ പ്രതി ചേര്‍ത്തു റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പോക്‌സോ കേസുമായി സുധാകരന് ബന്ധമില്ലെന്ന്  ഡിവൈഎസ്പി ഉറപ്പിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ സംഘത്തിന് കിട്ടാത്ത വിവരങ്ങളാണ് എം.വി.ഗോവിന്ദന്‍ അടിച്ചു വിട്ടത്. മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോഴാണ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നുവെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗ്‌സഥനെ സമീപിച്ചത്. എം.വി.ഗോവിന്ദന്റെ പ്രസ്താവന അപക്വമായി പോയെന്ന് വിവധ കേണുകളില്‍ നിന്ന് അഭിപ്രായം ഉയരുകയും ചെയ്തിട്ടുണ്ട്.

 പോക്‌സോ കേസില്‍ സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റെസ്റ്റം നിര്‍ബന്ധിച്ചതായി മോന്‍സന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പോക്‌സോ കേസില്‍ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനാല്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് മോന്‍സനെ പാര്‍പ്പിച്ചിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് ഡിവൈഎസ്പി വൈ.ആര്‍.റെസ്റ്റമിന്റെ വാക്കുകള്‍. സുധാകരനു കേസുമായി ബന്ധമില്ലെന്നു മോന്‍സന്‍ മാവുങ്കല്‍ തന്നെ പറഞ്ഞതാണെന്നു റെസ്റ്റം ചൂണ്ടിക്കാട്ടി. അതേസമയം, പൊലീസിനെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന്, എം.വി.ഗോവിന്ദന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തോടു റെസ്റ്റം പ്രതികരിച്ചു. രാഷ്ട്രീയ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലില്‍നിന്നു മോന്‍സന്‍ സുധാകരനെ വിളിച്ചിട്ടില്ലെന്നും റെസ്റ്റം വിശദീകരിച്ചു. ''ജയിലില്‍നിന്ന് ആകെ രണ്ടു പേരെ മാത്രമേ ബന്ധപ്പെടാനാകൂ. അതു നേരത്തെ എഴുതി നല്‍കുകയും വേണം. രേഖകള്‍ പരിശോധിക്കുമ്പോള്‍ മോന്‍സന്‍ ആകെ ബന്ധപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ മകനെയും അഭിഭാഷകനെയും മാത്രമാണ്. കോണ്‍ഫറന്‍സ് കോള്‍ പോലും വിളിക്കാന്‍ സാധിക്കില്ലായെന്ന് അന്വേഷമ ഉദ്യോഗസ്ഥനായ റെസ്റ്റം പറഞ്ഞതോടെ സിപിഎമ്മിന്റെ ആരോപണങ്ങളെല്ലാം അസ്ഥാനത്തായി. കെ.സുധാകരനെ പോക്‌സോ കേസില്‍ കൂടുക്കാനുള്ള പദ്ധതി പാളുകയും ചെയ്തു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘം ഹാജരാക്കുന്ന തെളിവുകള്‍ കോടതി ശരി വച്ചാല്‍ സുധാകരന്റെ ചോദ്യം ചെയ്യലോ അറസ്റ്റോ ഇല്ലാതെ തന്നെ ക്രൈംബ്രാഞ്ചിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നത്. കെ.സുധാകരനെ രാഷ്ട്രീയമായി തകര്‍ക്കുകയല്ല കേസില്‍പെടുത്തി ജയിലിലടയ്ക്കുകയെന്നതു തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാരും ,പാര്‍ട്ടിയും അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തില്‍ നിന്നും കരകയറാന്‍ കേസുകള്‍ തന്നെയാണ് മാര്‍ഗ്ഗമെന്നാണ് ഉപദേശികള്‍ സര്‍ക്കാരിന് നല്കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണറിയുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends