പോക്‌സോ കേസില്‍ തിരുവനന്തപുരം സ്വദേശിയായ ട്യൂഷന്‍ അദ്ധ്യാപിക അറസ്റ്റില്‍

പോക്‌സോ കേസില്‍ തിരുവനന്തപുരം സ്വദേശിയായ ട്യൂഷന്‍ അദ്ധ്യാപിക അറസ്റ്റില്‍. 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ട്യൂഷന്‍ അദ്ധ്യാപിക അറസ്റ്റിലായത്. കൊച്ചിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.അതേ സമയം പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അദ്ധ്യാപികയുടെ മൊഴി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അദ്ധ്യാപികയ്‌ക്കെതിരെ മുന്‍പും പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.
https://www.facebook.com/Malayalivartha
























