ഓണ്‍ലൈന്‍ സംവിധാനം പണിമുടക്കിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനാവാതെ ആയിരക്കണക്കിന് അപേക്ഷകര്‍ ദുരിതത്തില്‍

ഓണ്‍ലൈന്‍ വഴി പാസ്‌പോര്‍ട്ട് അപേക്ഷ ഫീസടക്കുന്നതിന് തടസ്സം നേരിട്ടതോടെ ആയിരക്കണക്കിന് അപേക്ഷകര്‍ ദുരിതത്തിലായി. നാല് ദിവസമായി തുടരുന്ന സാങ്കേതിക തടസ്സം പരിഹരിക്കാനായിട്ടില്ല. തുടര്‍ന്നുള്ളത് രണ്ട് അവധി ദിവസങ്ങള്‍ കൂടിയായതിനാല്‍ തടസ്സം പരിഹരിക്കപ്പെട്ടാലും ഇനി തിങ്കളാഴ്ച മാത്രമായിരിക്കും അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയൂ. പാസ്‌പോര്‍ട്ട് പുതുക്കല്‍, പി.സി.സി (പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്), എമിഗ്രേഷന്‍ ക്ലിയറന്‍സ് മുദ്രണം എന്നിവയും മുടങ്ങി.
നാല് ദിവസമായി രാജ്യത്താകമാനമുള്ള തകരാറിനെ കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസുകളുടെ കീഴിലുള്ള സേവാ കേന്ദ്രങ്ങള്‍ വഴി ദിനംപ്രതി ശരാശരി 1200 പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകളാണ് സമര്‍പ്പിക്കപ്പെടുന്നത്. കുവൈത്ത് വിസ പാസ്‌പോര്‍ട്ടില്‍ മുദ്രണം ചെയ്യുന്നതിന് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് അനുവദിക്കുന്ന പി.സി.സി കൂടി സമര്‍പ്പിക്കണം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുകളില്‍ നിന്ന് ഈ മുദ്രണം നീക്കിയാലേ തൊഴില്‍ വിസ ലഭിച്ചവര്‍ക്ക് യാത്ര സാധ്യമാവൂ. ഇതിനും പുതിയ പാസ്‌പോര്‍ട്ടിനാണ് അപേക്ഷിക്കേണ്ടത്.
ഇതോടെ, തൊഴില്‍ വിസ ലഭിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്കും എമിഗ്രേഷന്‍ ക്ലിയറന്‍സിന് അപേക്ഷിക്കാന്‍ കഴിയാത്ത സ്?ഥിതിയിലാണ്. പാസ്‌പോര്‍ട്ടിന് ഓണ്‍ലൈന്‍ സവിധാനം 2012 മാര്‍ച്ച് മുതലാണ് നടപ്പാക്കിയത്. ഇതോടെ മുഴുവന്‍ അപേക്ഷകളും സേവാ കേന്ദ്രങ്ങള്‍ വഴിയായി. പാസ്?പോര്‍ട്ട് പ്രിന്റ് ചെയ്ത് ലാമിനേഷന്‍ പൂര്‍ത്തിയാക്കി നല്‍കുന്ന ചുമതല മാത്രമാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് ഓഫിസുകള്‍ക്കുള്ളത്. ഓണ്‍ലൈനിലൂടെ അപേക്ഷ പൂരിപ്പിച്ച് പ്രിന്റെടുത്ത് ദേശസാത്കൃത ബാങ്ക് വഴി പാസ്‌പോര്‍ട്ട് ഫീസടക്കാനുള്ള സംവിധാനം നേരത്തേ നിലവിലുണ്ട്. ഇതിന് കാലതാമസം വരുമെന്നതിനാല്‍ അപേക്ഷകര്‍ ഈ രീതി അവലംബിക്കാറില്ല. സാങ്കേതിക തകരാറിന് ഉടന്‍ പരിഹാരമാവുമെന്ന പ്രതീക്ഷയില്‍ ഈ സംവിധാനം ഇപ്പോഴും ആളുകള്‍ ഉപയോഗപ്പെടുത്തുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























