ചെന്നിത്തല പുകയുന്നു... മുഖ്യമന്ത്രിക്കെതിരായ കത്ത് ചെന്നിത്തലയുടേതു തന്നെയെന്ന് ഹൈക്കമാന്‍ഡ്; കത്തു വന്നത് ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്ന്; സ്ഥിരീകരണം വന്നതോടെ ചെന്നിത്തല പ്രതിസന്ധിയില്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിവാദ കത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് അയച്ചതെന്ന് ഹൈക്കമാന്‍ഡ്. ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്നാണ് കത്തു വന്നത്. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിനുപിന്നാലെ ഡിസംബര്‍ ഏഴാം തീയതിയാണു കത്തു ലഭിച്ചതെന്നും സ്ഥിരീകരിച്ചു.
കത്തിന്റെ ഉള്ളടക്കം പരിശോധിക്കുകയാണെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ആദ്യം ഇമെയിലായും പിന്നീട് ഡല്‍ഹിയിലെത്തിയപ്പോള്‍ നേരിട്ടും കത്ത് കൈമാറി. എന്നാല്‍ കത്തിനെ മുന്‍നിര്‍ത്തി ആര്‍ക്കെതിരെയും നടപടിയെക്കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.
കത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡില്‍ നിന്നുള്ള സ്ഥിരീകരണമുണ്ടായത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്ത് വ്യാജമെന്ന് പറഞ്ഞ സാഹചര്യത്തിലാണ് സുധീരന്‍ അന്വേഷണം ആവശ്യപ്പെട്ടത്.
യുഡിഎഫ് സര്‍ക്കാരില്‍ അഴിമതി വ്യാപകമായെന്നും, മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ മോശമായെന്നും കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തിന്റെ പകര്‍പ്പ് ഇന്നലെ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നുചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയിലാണ് കത്തുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടന്നത്.
പതിനാറുവര്‍ഷം എഐസിസിയില്‍ പ്രവര്‍ത്തിച്ചയാളാണ് താനെന്നും കോണ്‍ഗ്രസ് അധ്യക്ഷയോട് ഒരു കാര്യം എങ്ങനെ പറയണമെന്ന് അറിയാമെന്നും രമേശ് ചെന്നിത്തല യോഗത്തില്‍ വ്യക്തമാക്കി. പല കാര്യങ്ങളിലും തനിക്ക് തന്റേതായ അഭിപ്രായം ഉണ്ടെന്നും പറയേണ്ട കാര്യങ്ങള്‍ പറയേണ്ടവരോട് തനിക്ക് പറയാന്‍ അറിയാമെന്നും കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും രമേശ് ചെന്നിത്തല നിര്‍വാഹക സമിതിയില്‍ അറിയിച്ചു.
അതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നു ഡല്‍ഹിക്കു പോകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിക്കു പോകുന്ന ചെന്നിത്തല ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. കത്തു വിവാദമായതോടെ ഉമ്മന്‍ ചാണ്ടിയെയും വി എം സുധീരനെയും ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചിരുന്നു. 22ന് ഡല്‍ഹിയില്‍ എത്താനാണു നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍, അതിനു മുമ്പു തന്നെ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കു വേണ്ടി ചെന്നിത്തല ഡല്‍ഹിക്കു പോകുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.
രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ച വിവരം ഇക്കണോമിക്‌സ് ടൈംസാണ് പുറത്തുവിട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് കത്തില്‍ രമേശ് ചെന്നിത്തല ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്നും സംസ്ഥാനത്തുണ്ടായ അഴിമതിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ചയും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. എസ്എന്‍ഡിപിയുമായി ബിജെപി സഖ്യത്തിലായി കഴിഞ്ഞു. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ച എന്‍എസ്എസ് തെരഞ്ഞെടുപ്പില്‍ കൈവിട്ടു. പകരം എല്‍ഡിഎഫിനും ബിജെപിക്കും എന്‍എസ്എസിന്റെ വോട്ട് പോയി. കോണ്‍ഗ്രസ് വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























