കോപ്പിയടി വിവാദത്തില്‍ ഐ.ജിയെ ഒു വര്‍ഷത്തേക്കു ഡീബാര്‍ ചെയ്തു

എല്‍.എല്‍.എം പരീക്ഷയിലെ കോപ്പിയടിയുടെ പേരില്‍ ഐ.ജി. ടി.ജെ. ജോസിനെ ഒരു വര്‍ഷത്തേക്കു എം.ജി. സര്‍വകലാശാല ഡീബാര്‍ ചെയ്തു. മേയില്‍ ടി.ജെ. ജോസ് എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഐ.ജി കോപ്പിയടിച്ചെന്ന സര്‍വകലാശാലാ ഉപസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണു നടപടി. സിന്‍ഡിക്കേറ്റംഗം സി.എച്ച്.അബ്ദുല്‍ ലത്തീഫ് കണ്‍വീനറായുള്ള ഏഴംഗ ഉപസമിതി ഐ.ജി. പരീക്ഷയെഴുതിയ കളമശേരി സെന്റ് പോള്‍സ് കോളജിലെത്തി തെളിവെടുപ്പും മൊഴിയെടുക്കലും നടത്തിയിരുന്നു.
കോപ്പിയടി കണ്ടെന്നായിരുന്നു ഇന്‍വിജിലേറ്ററുടെ മൊഴി. ടി.ജെ. ജോസും ഇന്‍വിജിലേറ്ററുമായി സംസാരമുണ്ടായതായും അസ്വസ്ഥനായി അദേഹം ഇറങ്ങിപ്പോകുന്നത് കണ്ടതായും ചിലര്‍ സമിതിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























