Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

വരനെപ്പറ്റി പൂര്‍ണമായി മനസിലായത് കല്യാണത്തിന് ശേഷം... 19 ദിവസം മാത്രം മാത്രം നീണ്ട ദാമ്പത്യത്തെക്കുറിച്ച് രചന നാരായണന്‍കുട്ടി

19 DECEMBER 2015 12:02 PM IST
മലയാളി വാര്‍ത്ത.

അഭിനയ രംഗത്ത് എത്തുന്നതിന് മുമ്പ് തന്നെ വിവാഹം കഴിഞ്ഞ നടിയായിരുന്നു രചന നാരായണന്‍ കുട്ടി. അദ്ധ്യാപികയായി ജോലി നോക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു രചനയുടെ വിവാഹം. ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും ഇപ്പോള്‍ രചനയും വിവാഹ മോചനത്തിന്റെ വഴിയിലാണ്. അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെപ്പറ്റി നടി മനസ് തുറന്നത്.

2011 ജനുവരിയിലായിരുന്നു രചന നാരയണന്‍കുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പിന്നീട് ഒത്തു പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ 2012 മാര്‍ച്ചില്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു. ഏറെ ആലോചിച്ച ശേഷമായിരുന്നുവെങ്കിലും, അറിഞ്ഞതെല്ലാം തെറ്റായിരുന്നു. ദാമ്പത്യം 19 ദിവസം കൊണ്ട് അവസാനിച്ചുവെന്ന് രചന പറയുന്നു.
തൃശ്ശൂര്‍ ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ അടുത്ത് നൃത്തം പഠിക്കുന്ന സമയത്ത് അവിടുത്തെ ജൂനിയര്‍ കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യയായ കലാമണ്ഡലം കവിത കൃഷ്ണകുമാറിനൊപ്പം ഒരു ഫിലിം കോറിയോഗ്രാഫി അസിസ്റ്റ് ചെയ്യാന്‍ പോയി. അന്ന് പത്താം ക്ലാസില്‍ പഠിക്കുകയാണ്. അതിലെ നായികയുടെ ബാല്യകാലം ചിത്രീകരിക്കുമ്പോള്‍ കൂട്ടുകാരിയായി അഭിനയിക്കാന്‍ ഒരാളെ വേണം. റോള്‍ ചെറുതായിരുന്നെങ്കിലും ചിത്രം എംടിയുടേതായിരുന്നു. തീര്‍ത്ഥാടനം. സിനിമയില്‍ ഹരിശ്രീ കുറിച്ചത് എംടിയുടെ ചിത്രത്തിലൂടെയായിരുന്നു എന്ന സന്തോഷമുണ്ടെന്ന് നടി പറഞ്ഞു,
അതിനുശേഷം അഭിനയത്തോട് ഇഷ്ടം തോന്നി. വ്യാസ എന്‍എസ്എസ് കോളെജില്‍ നിന്ന് ബിഎയും എംഎയും എടുത്തത് ഇംഗ്ലീഷിലായിരുന്നു. ആ സമയത്താണ് ചേട്ടന്‍ പറഞ്ഞതനുസരിച്ച് ദുബൈ റേഡിയോയില്‍ റേഡിയോ ജോക്കിയുടെ പോസ്റ്റിലേക്ക് അപേക്ഷ അയയ്ക്കുന്നത്. അത് കിട്ടിയതോടെ കരിയര്‍ ഒരു അപ്രതീക്ഷിത മേഖലയിലായി. റേഡിയോ മാങ്കോയിലെ ബ്രേക്ക്ഫാസ്റ്റ് ഷോ ആര്‍ജെ എന്ന നിലയില്‍ അംഗീകാരം നേടിത്തന്നു. രണ്ട് വര്‍ഷത്തോളം അത് ചെയ്തു.
പക്ഷേ പിന്നീട് അത് ഉപേക്ഷിച്ചു. നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അദ്ധ്യാപികയായി. അതിനോടുള്ള ആഗ്രഹം കൊണ്ടായിരുന്നു അത്. ടീച്ചര്‍ ആയ ശേഷമായിരുന്നു വിവാഹം. പത്തൊന്‍പത് ദിവസം മാത്രം നീണ്ട ബന്ധം വിവാഹമോചന വഴിയിലാണിപ്പോള്‍. ആലോചിച്ചുള്ള വിവാഹമായിരുന്നെങ്കിലും അറിഞ്ഞ വിവരങ്ങള്‍ പലതും തെറ്റായിരുന്നു. അതുകൊണ്ട് വിവാഹമോചനം വേണ്ടിവന്നു.
ദേവമാതയില്‍ പഠിപ്പിക്കുന്ന സമയത്താണ് മറിമായം ചെയ്യുന്നത്. അവിടുത്തെ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമനയുടെ പ്രോത്സാഹനം കൊണ്ടാണ് അഭിനയവും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നത്. ഒപ്പം ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ മാസ്‌റ്റേഴ്‌സ് ഇന്‍ കുച്ചിപ്പുഡി ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (24 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (25 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (44 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends