മാവോയിസ്റ്റിലെ സുന്ദരി... മാവോയിസ്റ്റ് നേതാവ് സുന്ദരിയെ തിരിച്ചറിഞ്ഞതായി സൂചന

മാവോയിസ്റ്റുകാര്‍ വിട്ടയച്ച വാച്ചര്‍മാരില്‍ നിന്നുമാണ് മാവോയിസ്റ്റ് സുന്ദരിയെപ്പറ്റിയുള്ള വിവരം പുറംലോകമറിയുന്നത്. രണ്ടു സ്ത്രീകള്‍ അടക്കം പത്തുപേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. മാവോയിസ്റ്റ് നേതാവ് സുന്ദരിയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
ഇന്നലെ രാത്രി 9.15നാണ് ടികെ കോളനിയില്‍ വനംവകുപ്പ് ഔട്ട്‌പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതിനുശേഷം മൂന്ന് വാച്ചര്‍മാരെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചത്.
വാച്ചര്‍മാരായതു കൊണ്ടാണ് വിട്ടയച്ചതെന്നും ഉന്നത ഉദ്യോഗസ്ഥരാണ് തങ്ങളുടെ ലക്ഷ്യമെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞതായി തട്ടിക്കൊണ്ടുപോകപ്പെട്ട വാച്ചര്‍മാര്‍ വെളിപ്പെടുത്തി. ആരെങ്കിലും തെരച്ചിലിനു കാട്ടില്‍ എത്തിയാല്‍ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വാച്ചര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ ആഭ്യന്തര സുരക്ഷാവിഭാഗം അന്വേഷണം നടത്തും. മാവോയിസ്റ്റുകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാട്ടില്‍ തെരച്ചില്‍ നടത്തുന്നതുസംബന്ധിച്ചു ഉന്നത വനം പോലീസ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കും.
ഇന്നു ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തും. അതേസമയം മാവോയിസ്റ്റുകളെ നേരിടുന്നതില്‍ മതിയായ സുരക്ഷാസംവിധാനമില്ലാത്തതില്‍ ജീവനക്കാരില്‍ പ്രതിഷേധം ശക്തമാണ്. ജീവനക്കാരുടെ ക്ഷാമവും ഔട്ട്‌പോസ്റ്റുകളില്‍ പ്രകടമാണ്. നാലുപേര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ കൈവശം സുരക്ഷക്കായി ആയുധങ്ങളുമില്ലായിരുന്നു.
പൂക്കോട്ടുംപാടത്തു നിന്ന് 10 കിലോമീറ്റര്‍ അകലെ ടികെ കോളനി പൂത്തോട്ടംകടവില്‍ വനാതിര്‍ത്തിയില്‍ ചക്കിക്കുഴി സ്‌റ്റേഷന്റെ കീഴിലെയും അല്‍പംമാറി സൈലന്റ്‌വാലി ബഫര്‍സോണിലെയും ഒപികളാണ് തകര്‍ത്തത്. ചക്കിക്കുഴിയുടെ ഒപിയില്‍ ആദിവാസി അജയന്‍, ഗിരീശന്‍, മണികണ്ഠന്‍ എന്നിവരാണ് ചുമതലയിലുണ്ടായിരുന്നത്. തോക്കുധാരികളായ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളാണെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് മാവോയിസ്റ്റുകളാണെന്ന് വ്യക്തമാക്കി ഒപി അടിച്ചുതകര്‍ത്ത് തീയിട്ടു. സൈലന്റ്‌വാലി ഒപിയും തകര്‍ത്തു.
ചുമരുകളില്‍ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചു. തുടര്‍ന്ന് തോക്കുചൂണ്ടി അഞ്ചുപേരെയും ബന്ദികളാക്കി ഉള്‍വനത്തിലേക്കു നീങ്ങി. അതിനിടെ മണികണ്ഠനും ഗിരീശനും രക്ഷപ്പെട്ടു. ഒരുമണിക്കൂറിനു ശേഷം എല്ലാവരെയും വിട്ടയച്ചു. തട്ടികൊണ്ടുപോകപ്പെട്ടവരുടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ഊരി മാറ്റിയശേഷം ഇവരെ വിട്ടയക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പു ഫോറസ്റ്റ് വാച്ചര്‍ക്കു നേരേ വെടിവയ്പ് നടന്ന സ്ഥലത്തിനടുത്താണു സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























