ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനം

ആവശ്യത്തിന് സുരക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയത്തിന് സെനറ്റ് യോഗം അനുമതി നല്‍കി. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ പടക്കം പൊട്ടിച്ചെറിഞ്ഞ സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് സര്‍വകശാലയുടെ ഈ നടപടി.
സര്‍വകലാശാലാ കാമ്പസിന് ചുറ്റുമതില്‍ ഇല്ലാത്തതും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും വിദ്യാര്‍ഥിനികള്‍ക്ക് നേരെ സഭ്യമല്ലാത്ത പെരുമാറ്റവുമായി ചിലര്‍ സമീപിക്കുന്നതും അധികതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
കാമ്പസില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന മോശംപെരുമാറ്റത്തില്‍ യു.ജി.സിക്ക് പരാതി നല്‍കി. സംഭവം ഗുരുതരമാണെന്നും നടപടിവേണമെന്നും യു.ജി.സി. ആവശ്യപ്പെട്ടിരുന്നു. കാമ്പസിലെ വകുപ്പുമേധാവികളും റാഗിങ് വിരുദ്ധ സമിതിയും പരാതികള്‍ അന്വേഷിക്കുകയാണെന്നു കാണിച്ച് യു.ജി.സിക്ക് സര്‍വകലാശാല ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു.
പിന്നീട് പരാതികള്‍ പുറത്തറിഞ്ഞതോടെ കായികവിഭാഗം വിദ്യാര്‍ത്ഥികളെ കരുവാക്കുന്നതായി കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍പെടുത്തി ചീഫ് ജസ്റ്റിസിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.
കാമ്പസിന്റെ ചുറ്റുപാടും സുരക്ഷ ഏര്‍പ്പെടുത്തിയതില്‍ സര്‍വകലാശാല പരാജയപ്പെട്ടുവെന്നാണ് പ്രധാന ആരോപണം.
https://www.facebook.com/Malayalivartha

























