നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറിയതായ് പരാതി, റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം

നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചുവെന്ന് പൊതുപ്രവര്‍ത്തകന്റെ പരാതി. പൊതുപ്രവര്‍ത്തകനായ ഗിരീഷ്ബാബുവിന്റെ പരാതിയില്‍ നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കി. ജനുവരി ആറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ഉത്തരവിട്ടു.
കൊച്ചുകടവന്ത്ര ഭാഗത്ത് സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ച.അടി വിസ്തീര്‍ണ്ണത്തിലുള്ള വീടും ജയസൂര്യ നിര്‍മ്മിച്ചിരുന്നു. ഇത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യറി നടത്തിയ നിര്‍മ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചെന്നും ഗിരീഷ്ബാബു പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ചതില്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കയ്യേറ്റം നടന്നതായി നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചിലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന്‌നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിട്ട് നാലുമാസം കഴിഞ്ഞപ്പോഴും നടപടിയുണ്ടാകാത്തതേതുടര്‍ന്നാണു കോടതി വീണ്ടും കേസ് പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























