Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പക: ലിജിയുടെ ഉയിരെടുത്തത് എന്തിനെന്ന് വെളിപ്പെടുത്തി മഹേഷ്...

19 JULY 2023 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. പ്രതിയായ മഹേഷ് ലിജിയുടെ മുൻകാല സുഹൃത്തായിരുന്നുവെന്ന് കൊലപാതകം നടന്ന അന്നുതന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തിനാണ് ക്രൂരമായി യുവതിയെ കൊലപ്പെടുത്തിയത് എന്നത് വ്യക്തമായിരുന്നില്ല. ആശുപത്രിയിലെ റൂമിൽനിന്ന് കുത്തേറ്റ ലിജി ഓടുന്നതിനിടെ പിറകെപോയി പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

അങ്കമാലി മഞ്ഞപ്ര സ്വദേശി ലിജി രാജേഷാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി മഹേഷിന്റെ കൊലക്കത്തിക്ക് ഇരയായത്. ഇരുവർക്കുമിടയിൽ മുൻപേ നിലനിന്നിരുന്ന പ്രശ്നങ്ങളെ ചൊല്ലി വാക്കേറ്റവും വഴക്കുമുണ്ടാവുകയും തുടർന്ന് കുത്തേൽക്കുകയുമായിരുന്നവെന്നാണ് പ്രാഥമിക നിഗമനം. ഇയാളിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ വീണ്ടും പിന്തുടർന്ന് മഹേഷ് പകതീരുംവരെ കുത്തിയതായും ഓടിയെത്തിയ ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും ഇയാൾ കത്തിവീശുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.

പിന്നാലെ പോലീസ് എത്തുകയും സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെ മഹേഷിനെ പിടികൂടുകയുമായിരുന്നു. ലിജിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടുമക്കളുടെ അമ്മയാണ് കുത്തേറ്റുമരിച്ച ലിജി. കുറേ കാലം നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പല പ്രശ്നങ്ങളാൽ അകൽച്ചയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ പോലീസിന് മനസിലായിരുന്നു.

സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് ലിജിയെ കൊല്ലാൻ കാരണമെന്നാണ് പ്രതി മഹേഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സ്കൂള്‍ കാലം മുതല്‍ സൗഹൃദത്തിലായിരുന്ന ലിജി കുറച്ചുകാലമായി തന്നെ അവഗണിക്കുകയായിരുന്നുവെന്ന് പോലീസിനോടു പറഞ്ഞു. കൊലപാതകം നടന്ന ദിവസം ആശുപത്രിയിലെത്തി കാണാൻ ശ്രമിച്ചെങ്കിലും ലിജി സമ്മതിച്ചില്ല.

 

പിന്നീട് ഉച്ചക്ക് ഫോണില്‍ വിളിച്ച് ഇനി തന്നെ കാണാൻ ശ്രമിക്കരുതെന്നും ഫോണില്‍ വിളിക്കരുതെന്നും വിലക്കുകയായിരുന്നു. ഈ വിരോധത്തിലാണ് ഉച്ചയ്ക്ക് ആശുപത്രിയിലെത്തി മഹേഷ്, ലിജിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചുമിനിട്ടോളം സംസാരിച്ചതിനുശേഷമാണ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിയത്.

 

ലിജിയുടെ നിലവിളികേട്ട് ആശുപത്രിയിലുള്ളവർ ഓടിയെത്തിയിരുന്നെങ്കിലും മഹേഷ് കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലെ നാലാം നിലയിൽ വച്ചാണ് ലിജിക്ക് കുത്തേൽക്കുന്നത്. മഹേഷ് ലിജിയെകാണാൻ ആശുപത്രിയിലെ നാലാം നിലയിൽ എത്തുകയായിരുന്നു.


കൊലപാതക ദിവസം മൂന്ന് തവണ മഹേഷ് ലിജിയെ തേടി എത്തിയിരുന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു.

ലിജിക്കു കുത്തേറ്റതിനെ തുടർന്ന് ഒട്ടേറെ ആളുകൾ ഓടിക്കൂടി. കൊലപാതകം നടത്തിയ മഹേഷ് കുറച്ചുനേരം കൂടി പരിസരത്ത് തങ്ങിയ ശേഷം കത്തി തുടച്ച് ആശുപത്രിയുടെ താഴത്തെ നിലയിൽ സന്ദർശകർ ഇരിക്കുന്ന ഭാഗത്തെത്തി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കസേരയിലിരുന്നു. ഇതിനിടെ ആശുപത്രി ജീവനക്കാർ ആശുപത്രിയുടെ മുൻവശത്തെ പ്രവേശനകവാടം അടച്ചു. തുടർന്നാണു പൊലീസെത്തി മഹേഷിനെ പിടികൂടിയത്. കയ്യിലെ കത്തി മഹേഷ് പൊലീസിനു കൈമാറുകയും ചെയ്തു. അതേ സമയം മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലിജിയുടെ സംസ്ക്കാരം നടന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends