കൊലപാതക സ്ഥലത്ത് നിന്ന് ആയുധങ്ങളും ഇരുമ്പ് പൈപ്പുകളും ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും; അമ്പാടിയുടെ കഴുത്തിന് വെട്ടി വീഴ്ത്തി; പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ

കായംകുളം കൃഷ്ണപുരത്ത് നടുറോഡിൽ അതിക്രൂര കൊലപാതകമുണ്ടായിരിക്കുകയാണ്. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണു ക്രിമിനൽ കൊട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാലംഗ ക്രിമിനൽ കൊട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് ആയിരുന്നു നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്.
അക്രമത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ അമ്പാടിയുടെ കഴുത്തിനും കൈക്കും വെട്ടേറ്റു. മരണകാരണം കഴുത്തിനേറ്റ വെട്ടാണ്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ അവസാനിച്ചത് എന്നാണ് പ്രാഥമിക നിഗമനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് . സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
സഹോദരൻ അർജുനും കൂട്ടുകാർക്കൊപ്പമാണ് അമ്പാടി എത്തിയത്. ബൈക്കുകളിലായെത്തിയ സംഘം കഴുത്തിന് വെട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓട്ടോറിക്ഷയിൽ അമ്പാടിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും ഇരുമ്പ് പൈപ്പുകളും ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും കണ്ടെത്തി.
https://www.facebook.com/Malayalivartha






















