Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഎസ് ഹിറ്റ് ലിസ്റ്റില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും;കേരളത്തില്‍ വലിയ ആക്രമണം പദ്ധതിയിട്ടു,മലയാളികളെ പൊക്കിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍,പിടിയിലായ ആഷിഫ് സിറിയയിലെ ഐഎസുമായ് ആശയവിനിമയം നടത്തിയെന്ന് കണ്ടെത്തി,ദക്ഷിണേന്ത്യ സുരക്ഷിതമല്ല?,ജാഗ്രത പാലിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

26 JULY 2023 08:20 PM IST
മലയാളി വാര്‍ത്ത

ഐ.എസ്. ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ആര്‍.എസ്.എസ്. നേതാക്കള്‍ക്കു പുറമേ എന്‍.ഐ.എ. ഉദ്യോഗസ്ഥരുമെന്നു വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനു ഗൂഢാലോചന നടന്നത് എറണാകുളം കേന്ദ്രീകരിച്ച്. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മലയാളികളെ എന്‍.ഐ.എ. ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. ഹിന്ദു ഐക്യവേദി നേതാവ് പാവറട്ടി ബൈജുവിനെ വധിച്ച കേസില്‍ രണ്ടാംപ്രതിയാണ് എന്‍.ഐ.എ. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ആഷിഫ്. 2008ല്‍ ബൈജു കൊല്ലപ്പെട്ടശേഷവും കൊലവിളിപ്രകടനങ്ങള്‍ നടന്നിരുന്നു. ആഷിഫ് സിറിയയിലെ ഐ.എസ്. നേതാക്കളുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തി.

നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധപരിശീലകനായിരുന്നു ആഷിഫെന്ന് എന്‍.ഐ.എ. സ്ഥിരീകരിച്ചു. ഐ.എസ്. ലക്ഷ്യമിട്ടിരുന്ന ചില ആര്‍.എസ്.എസ്. നേതാക്കളുടെയും എന്‍.ഐ.എ. ഉദ്യോഗസ്ഥരുടെയും പേരുകള്‍ ചോദ്യംചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. നിശ്ചിതസമയത്തു നിശ്ചിതകേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നു സത്യംചെയ്തായിരുന്നു ആസൂത്രണങ്ങള്‍. അതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടകവസ്തു പരീക്ഷണവിന്യാസവും നടത്തിയെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ പലയിടത്തായ് ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണമാണ് ഐഎസ് ലക്ഷ്യം വെക്കുന്നത്. ഐഎസ്സിന്റെ കണ്ടെത്തിയിരിക്കുന്നത് ദക്ഷിണേന്ത്യയിലും. ആരാധനാലയങ്ങള്‍ ആക്രമിക്കുക മത നേതാക്കളെ കൊലപ്പെടുത്തുക ഈ രണ്ട് രീതികളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇറക്കാന്‍ പ്ലാനിടുന്നത്. നുഴഞ്ഞുകയറിയുള്ള ഭീകരാക്രമണ രീതി മാറ്റിപ്പിടിച്ചിരിക്കുകയാണ് ഭീകര ഗ്രൂപ്പുകള്‍. പകരം അതാത് രാജ്യത്തെ പൗരന്മാരെ ഇറക്കി ഭീകരാക്രമണം നടത്തുക. ഇതിന് വേണ്ടിയാണ് ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും. ഐഎസ് ഉള്‍പ്പെട ഭീകര ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ രാജ്യത്തിനുള്ളിലുണ്ട്. രാജ്യത്തിനെതിരെ വരുന്നവരെയല്ല രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണം. ഇതാണ് അന്വേഷണ ഏജന്‍സികള്‍ നേരിടുന്ന വെല്ലുവിളി.

ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതിലൂടെ മതവികാരം വ്രണപ്പെടുത്തുക, മതനേതാക്കളെ കൊലപ്പെടുത്തി കലാപം അഴിച്ചുവിടുക. ഈ രീതികളാണ് ഭീകര ഗ്രൂപ്പുകല്‍ ഇപ്പോള്‍ പയറ്റുന്നത്. രണ്ട് മതവിബാഗങ്ങലെ തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ സമാധാന അന്ഥരീക്ഷം തകര്‍ക്കുക. ഇന്ത്യയില്‍ ഇസ്ലാമും ഹിന്ദുവും തമ്മിലടിച്ച് തീരട്ടെ എന്ന തിട്ടൂരം. അതില്‍ വീണുപോകാതെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ടത് നമ്മള്‍ മനുഷ്യര്‍ തന്നെയാണ്. ഭീകരവാദത്തെ ഒറ്റക്കെട്ടായ് നിന്ന് ചെറുക്കുക. പെറ്റ് ലവേഴ്‌സ്' എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇവരുടെ സംഘത്തെ പിടികൂടാന്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്‌നാട് സത്യമംഗലം കാട്ടില്‍നിന്നാണ് പിടികൂടിയത്.എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഭീകരാക്രമണം പദ്ധതിയിട്ട സംഘത്തിന് കോയമ്പത്തൂര്‍ബംഗളൂരു സ്‌ഫോടന കേസിലെ പ്രതികളുമായ് ബന്ധമുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (57 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends