Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശംസപ്പെരുമഴ... മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ച പ്രിയ ഗായിക ചിത്രയ്ക്ക് ജന്മദിനാശംസകള്‍; നിറഞ്ഞ പുഞ്ചിരിയോടെ ആ പഴയ ചിത്രയ്ക്ക് മാറ്റമില്ല

27 JULY 2023 10:11 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഗായികയാണ് ചിത്ര. ചിത്രയുടെ ഗാനങ്ങള്‍ കാലത്തിനതീതമാണ്. ആ ഗാനങ്ങള്‍ എത്ര തലമുറ കഴിഞ്ഞാലും ഇപ്പോഴത്തെ പോലെ നിലനില്‍ക്കും. അത്രയ്ക്ക് ജീവന്‍ തുളുമ്പുന്ന ഗാനങ്ങളാണ്.

മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ്. ചിത്ര. എത്ര കേട്ടാലും മതിവരാത്തതാണ് ചിത്രയുടെ ഗാനങ്ങള്‍. ചിത്രയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ഗൃഹാതുരത്വം ഓടിയെത്തും. അത്രയ്ക്ക് തനിമയുള്ളതാണ് ചിത്ര പാടിയ പാട്ടുകള്‍. ചിത്രയുടെ പാട്ടുപോലെ തന്നെയാണ് ചിത്രയുടെ സ്‌നേഹവും ആ പെരുമാറ്റവും.



ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികമാരില്‍ ഒരാള്‍ കൂടി ആണ് ചിത്ര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ വാങ്ങിയ ഗായികകൂടിയാണ്. ചിത്രയുടെ ഓരോ ഗാനവും പ്രിയപ്പെട്ടതാണ്.

മലയാളിയുടെ മനസില്‍ പാട്ടിന്റെ മഞ്ഞള്‍ പ്രസാദം ചാര്‍ത്തിയ കെ. എസ്. ചിത്ര ഇന്ന് ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍. സംഗീതത്തിന്റെ ആര്‍ദ്രനിലാവിന്, വിനയം തുളുമ്പുന്ന പ്രതിഭയ്ക്ക്, ആ നിറചിരിക്ക് അറുപത് വയസിന്റെ ചെറുപ്പം.



ചിരി വിടര്‍ന്ന മുഖമാണ് കെ എസ് ചിത്രയ്ക്ക് എന്നും. ചിത്രയെ അങ്ങനെയല്ലാതെ അപൂര്‍വമായിട്ടേ കണ്ടിട്ടുണ്ടാകൂ. നാണം കുണുങ്ങുന്ന കെ എസ് ചിത്രയെ അഭിമുഖങ്ങളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പാട്ടില്‍ ചിരി മറക്കുന്ന തുടക്ക കാലവും ഉണ്ടായിരുന്ന പ്രേക്ഷകരുടെ വാനമ്പാടി സ്റ്റേജില്‍ പാടാന്‍ മടിക്കുന്ന ഒരു ഗാനവുമുണ്ട്. മുഖത്ത് പാട്ടിലെ ഭാവം വരുമെന്ന് ചിത്ര പേടിച്ചിരുന്നു. മോഹന്‍ലാലിന്റെ 'സ്ഫടികം' എന്ന ഹിറ്റ് ചിത്രത്തിലെ 'പരുമലച്ചെരുവിലെ പടിപ്പുരവീട്ടില്‍ പതിനെട്ടാം പട്ട തെങ്ങു വച്ചു' ഗാനമാണ് ചിത്രയ്ക്ക് സ്റ്റേജില്‍ പാടാന്‍ മടി.

തിരുവനന്തപുരത്ത് ജനിച്ച്, സ്വരമാധുരിയിലൂടെ ലോകത്തോളം വളര്‍ന്ന ലാളിത്യത്തിന്റെ ആള്‍രൂപത്തിന് പിറന്നാളാശംസകളുമായി സംഗീതലോകവും. ചിത്ര ഒരു ഗാനപ്രവാഹമാണ്. സര്‍വതിനെയും തഴുകി ഒഴുകുന്ന നിലയ്ക്കാത്ത ഗാനം. ആ പാട്ടുകള്‍ ബാല്യ, കൗമാരങ്ങളെ താരാട്ടി, തലോടി. യൗവനങ്ങളെ പ്രണയനിലാവില്‍ നനച്ചു. വിരഹവേനലില്‍ ഉരുക്കി. ഭക്തരുടെ കണ്ണുകള്‍ നിറച്ചു.



അര നൂറ്റാണ്ടായി തുടരുന്ന ഉപാസനയിലൂടെ ആര്‍ജ്ജിച്ച അനായാസമായ ആലാപനശൈലി ചിത്രയെ മഹാന്മാരായ സംഗീത സംവിധായകരുടെ ഇഷ്ടഗായികയുമാക്കി.ആത്മാവിനെയാണ് ചിത്രയുടെ സ്വരം സ്പര്‍ശിക്കുന്നത്. ചിത്ര പാടുമ്പോള്‍ ആസ്വാദകരും ഗായികയും ഒന്നാവും.

ചിത്രയ്ക്ക് പിറന്നാള്‍ ഇന്നാണെങ്കിലും ജന്മനക്ഷത്രമായ ചിത്തിര ഇന്നലെയായിരുന്നു. ഭര്‍ത്താവ് വിജയ് ശങ്കറിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ചു. ഇന്ന് ചെന്നൈയില്‍ നിന്ന് പുറത്തു പോകുന്ന ചിത്ര കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടും.



ചിത്രയ്ക്ക് കേള്‍ക്കാനേറെ ഇഷ്ടംഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് മീരാഭജന്‍ ആണ്. ലതാ മങ്കേഷ്‌കറിന്റെ മീരാഭജനുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കും. അതുപോലെ എസ്. ജാനകിയുടേയും. ഗസലുകളും ഇഷ്ടമാണ്.
അമ്മയുടെ പാട്ടില്‍

ചെന്നൈയിലെ വസതിയില്‍ ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറിനൊപ്പം അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. വീട്ടില്‍ പൂജകള്‍ നടത്തി. ഉച്ചയ്ക്ക് അടപ്രഥമനും പാല്‍പ്പായസവും ഉള്‍പ്പെടെയുള്ള സദ്യയും ഉണ്ടായിരുന്നു. ഇന്ന് കൊച്ചിയിലാണ് ചിത്ര. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗാണ് രാവിലെ 7 മുതല്‍. സുഹൃത്തുക്കളായ പാട്ടുകാരും സംഗീത സംവിധായകരും സസ്‌പെന്‍സ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. യുവ സംഗീത സംവിധായകര്‍ ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെറുപാട്ടുകളും ഇന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിടും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (43 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends