വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ചൈനയില്‍ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ചൈനയില്‍ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയില്‍ മുന്നോട്ട് പോവുകയാണ്.
54 ലക്ഷം ടണ്‍ പാറ സംഭരിക്കുകയും 49 ലക്ഷം ടണ്‍ നിക്ഷേപിക്കുകയും ചെയ്തു. നിലവില്‍ ആവശ്യമായ 26 ലക്ഷം ടണ്‍ പാറക്കാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു.
തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയും സംസ്ഥാനത്തെ അനുവദനീയമായ ക്വാറികള്‍ ഉപയോഗിച്ചും പാറ ലഭ്യതയിലെ പ്രതിസന്ധി പരിഹരിക്കും. 2024 മേയ് മാസത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യും. പവര്‍ സ്റ്റേഷന്‍, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.
ആദ്യ കപ്പല്‍ എത്തുന്നതിനു മുന്‍പായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് സിഇഒയും എംഡിയും ചൈന സന്ദര്‍ശിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി .
" f
https://www.facebook.com/Malayalivartha


























