മുതലപ്പൊഴിയില്‍ വീണ്ടും അപകടം... ശക്തമായ തിരയില്‍ ബോട്ട് മറിഞ്ഞു കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലില്‍ വീണു. അപകടത്തില്‍പ്പെട്ട ചിറയന്‍കീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്.
അപകടത്തില്‍ ഷിബുവിന്റെ മുഖത്തും കാലിലും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഷിബുവിനെ രക്ഷിച്ചത്. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ തീരുമാനമെടുത്തേക്കും.
"
https://www.facebook.com/Malayalivartha


























