കാസര്‍കോട് കറന്തക്കാട് സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്.... ഓട്ടോ ഡ്രൈവര്‍ക്കും പരുക്ക്

കാസര്‍കോട് കറന്തക്കാട് സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്.... ഓട്ടോ ഡ്രൈവര്‍്ക്കും പരുക്ക്.
ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് മുന്നില്‍ സഹപാഠികളുടെ പ്രതിഷേധമുണ്ടായി.
അര്‍ദ്ധരാത്രി ആയിരുന്നു പ്രതിഷേധമുണ്ടായത്. ബൈക്കിന്റെ അമിത വേഗമാണ് അപകട കാരണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിതയാണ് അപകടത്തില്‍ മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റു.
https://www.facebook.com/Malayalivartha


























