Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യാപാരിയെ പോലീസ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ പൂട്ടിയ സംഭവം... രണ്ട് പൊലീസുകാര്‍ അടക്കം 3 പേര്‍ പ്രതികള്‍, ജാമ്യ ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

27 JULY 2023 11:10 AM IST
മലയാളി വാര്‍ത്ത

മോചന ദ്രവ്യത്തിനായി വ്യാപാരിയെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് പൊലീസുകാര്‍ അടക്കം 3 പേര്‍ ചേര്‍ന്ന് കാര്‍ സ്റ്റിയറിംഗില്‍ പൂട്ടിയ സംഭവത്തില്‍ പ്രതികളായ 2 പൊലീസുകാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു.

കാട്ടാക്കട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു. റിമാന്റില്‍ കഴിയുന്ന പോലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത് (36), പോത്തന്‍കോട് സി പി ഒ കിരണ്‍കുമാര്‍ (36) എന്നിവരാണ് ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്.

കാട്ടാക്കട മജിസ്‌ട്രേട്ട് ആദ്യ ജാമ്യ അപേക്ഷ നിരസിച്ച ഉത്തരവുമായാണ് പ്രതികള്‍ ജില്ലാ കോടതിയിലെത്തിയത്. 2023 ജൂണ്‍ 28 നാണ് 2 പോലീസുകാര്‍ അടക്കം 3 പേര്‍ അറസ്റ്റിലായത്. പോലീസ് വേഷത്തിലെത്തി വ്യാപാരിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാണ് കേസ്.

മറ്റൊരു പണം തട്ടിപ്പ് ആരോപണത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത്, പോത്തന്‍കോട് സി പി ഒ കിരണ്‍കുമാര്‍ , സുഹൃത്ത് അരുണ്‍ (35) എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍. ജൂണ്‍ മാസം 24 ന് രാത്രി 9.30 ന് പൂവച്ചല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്‍വശം വച്ചായിരുന്നു സംഭവം. പൊലീസ് വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തി വന്ന പ്രതികള്‍ വാഹന പരിശോധന നടത്തുന്നു എന്ന വ്യാജേന പരാതിക്കാരന്‍ ഓടിച്ച് വന്ന കാര്‍ തടയുകയായിരുന്നു.

മുജീബാണോയെന്ന് കാക്കിയിലെത്തിയ ഒന്നും രണ്ടും പ്രതികള്‍ ചോദ്യമുന്നയിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. വ്യാപാരിയുടെ കൈ സ്റ്റിയറിംഗില്‍ കൂട്ടി വിലങ്ങിട്ടു, തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായാണ് കേസ്. ഡിപ്പാര്‍ട്ട്‌മെന്റ് കൈ വിലങ്ങിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസുകാരിലേക്കെത്തിയത്. മറ്റൊരു തട്ടിപ്പ് കേസില്‍ സി പി ഒ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാന്‍ വാടകക്കെടുത്തത്.

തട്ടിപ്പ് കേസില്‍ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാന്‍ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പഴകുറ്റി സോണി മന്‍സിലില്‍ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ്

കാക്കി വേഷം ധരിച്ച ഒന്നും രണ്ടും പ്രതികള്‍ കൈകാണിച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരാതിക്കാരനോട് മുജീബാണോ എന്ന് ചോദിച്ചു. മുജീബാണെന്ന് പറഞ്ഞ സമയം തന്നെ ഒന്നാം പ്രതി ഇടത് വശത്തെ ഡോര്‍ തുറന്ന് അകത്ത് കയറി കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് പരാതിക്കാരന്റെ വലതു കൈയും സ്റ്റിയറിംഗുമായി തമ്മില്‍ ബന്ധിച്ചു. അറസ്റ്റ് ചെയ്തു എന്നും എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോള്‍ ഇഡി റെയ്ഡ് ആണെന്നുമായിരുന്നു മറുപടി.

അവര്‍ പൊലീസല്ല എന്ന് മനസിലാക്കിയ പരാതിക്കാരന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൊന്നാലും സാരമില്ല എന്ന് പറഞ്ഞു ബഹളം വെച്ചു. കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കവേ പരാതിക്കാരന്റെ വലതുകാലില്‍ മുറിവേറ്റു. പരാതിക്കാരനായ അരുവിക്കര മുണ്ടേല കളത്തറ മുളമൂട്ടില്‍ നെടുമങ്ങാട് പഴകുറ്റി പെട്രോള്‍ പമ്ബിന് സമീപം താമസിക്കുന്ന സോണി മന്‍സിലില്‍ മുജീബ്( 43) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബെല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രിയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ കേസിലെ ഒന്നാം പ്രതിയായ ഉഴമലക്കല്‍ ചിറ്റുവീട്ട് പോങ്ങാട് മാവിള വീട്ടില്‍ വിനീത്(36) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആയി ജോലി നോക്കി വരവെ എട്ട് മാസങ്ങള്‍ക്ക് മുന്‍പ് സസ്‌പെന്‍ഷനില്‍ ആവുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ആയ വെള്ളനാട് വാളിയറ അരുവിക്കുഴി സ്വദേശി അരുണ്‍ (35) നെയും അറസ്റ്റ് ചെയ്തു.

ഈ കേസിന്റെ അന്വേഷണത്തില്‍ ഗൂഢാലോചന പ്രകാരമുള്ള കുറ്റകൃത്യവും നടന്നതായി തെളിഞ്ഞതായും പൊലീസ് അറിയിച്ചു. ക്രിമിനല്‍ ഗൂഡാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ ഇളവട്ടം വെസില്‍ വെള്ളൂര്‍ക്കോണം സ്വദേശി കിരണ്‍കുമാര്‍ (36) നെ പ്രതിയായി ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാള്‍ പൊന്മുടി സ്റ്റേഷനില്‍ നിന്ന് പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ അറ്റാച്ച് ചെയ്ത് സിവില്‍ പൊലീസ് ഓഫീസര്‍ ആയി ജോലി നോക്കി വരവെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയായിരുന്നു.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (56 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends