കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍.... ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം

കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍....ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം .
ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂര്‍ണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ അദ്ദേഹം നല്‍കി. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു എ.പി.ജെ. അബ്ദുല്‍ കലാം. പ്രശസ്തനായ മിസൈല്‍ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം , ബഹിരാകാശഗവേഷണകേന്ദ്രം (കടഞഛ) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ടായിരുന്നു.
മികച്ച അധ്യാപകന്‍, ഗവേഷകന്‍, എഴുത്തുകാരന്‍ ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ വേറെമുണ്ട്. ജനിച്ച ചുറ്റുപാടുകള്‍ ഒരിക്കലും ജീവിതത്തില്‍ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്‌ഘോഷിച്ച ദീര്‍ഘ വീക്ഷണമുള്ള അപൂര്‍വ പ്രതിഭയായിരുന്നു അബ്ദുല്‍ കലാം .
"
https://www.facebook.com/Malayalivartha


























