മൈക്കിനെന്താ കൊമ്പുണ്ടോ, ഇങ്ങനെ പേടിക്കുന്നതെന്തിന്? ഒടുവിൽ ഇന്റലിജൻസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞു..അവരാരും ഒന്നുമറിഞ്ഞില്ല...അപ്പോൾ പിന്നെ കേസ് ആരുടെ നിർദേശപ്രകാരം?

ഇതിപ്പോൾ ആരാ പരാതി കൊടുത്തേ ആർക്കാണ് മൈക്ക് പണി തന്നതിൽ വിഷമം, ആരാണ് ഇതെല്ലം തുടങ്ങി വച്ചത് ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ. ഒടുവിൽ ഇന്റലിജൻസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൈയൊഴിഞ്ഞ മട്ടാണ്. കേസ് ആരുടെ നിർദേശപ്രകാരം?എന്നുള്ളതാണ് ഇനി അറിയാൻ ഉള്ളത് . സാധാരണ പൊലീസ് സ്വമേധയാ കേസ് എടുക്കുകയാണെങ്കിൽ ആ ദിവസം തന്നെ റജിസ്റ്റർ ചെയ്യാറുണ്ട്. തെളിവുകൾ നഷ്ടമാകാതിരിക്കാനാണിത്. എന്നാൽ, കെപിസിസി 24നു സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ മൈക്ക് തകരാറിലായതിന് 25നു ഉച്ചകഴിഞ്ഞാണു കേസെടുത്തത്. അതു റദ്ദാക്കാൻ മുഖ്യമന്ത്രി തന്നെ നിർദേശിച്ചതോടെ കേസ് ആരുടെ നിർദേശപ്രകാരമെന്ന ചോദ്യമാണ് ഉയരുന്നത്.വിമർശകരെ കേസെടുത്തു ഭീഷണിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലൊക്കെ ഇത്തരം ഉപദേശങ്ങൾ പൊലീസ് ഇതര അധികാരകേന്ദ്രങ്ങളിൽ നിന്നാണുണ്ടാകുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ അടക്കം കരുതുന്നു.
മുഖ്യമന്ത്രിയെ ബാധിക്കുന്ന വിഷയത്തിൽ കേസ് എടുക്കുന്നെങ്കിൽ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടാകണം. മൈക്കിൽ 15 സെക്കൻഡ് മുഴക്കം കേട്ടതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടും ഇന്റലിജൻസ് ആസ്ഥാനത്തുനിന്നു ഡിജിപിക്കോ സർക്കാരിനോ നൽകിയിട്ടില്ല.മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ‘ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന’ മൈക്ക് പ്രവർത്തനത്തിനുകേസ് എടുക്കുകയാണെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫിസർ മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. എന്നാൽ കന്റോൺമെന്റ് അസി. കമ്മിഷണർ മുതൽ റേഞ്ച് ഐജി വരെയുള്ളവർ ഇതറിഞ്ഞിട്ടില്ലെന്നാണു വിവരം. സംസ്ഥാന പൊലീസ് മേധാവി ഈ വിഷയം മറ്റ് ഉന്നതരുമായി ചർച്ച ചെയ്തിട്ടുമില്ല. പലരും രാവിലെ പത്രം വായിച്ചാണു കേസെടുത്തത് അറിയുന്നത്.കേസ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതോടെ ഇതിൽ പങ്കില്ലാത്ത ഉന്നതരെല്ലാം കൈകഴുകി. ചിലർ കാണിക്കുന്ന അമിതാവേശം സർക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നുവെന്ന് പൊലീസ് ഉന്നതരിൽതന്നെ അഭിപ്രായമുണ്ട്.
പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നിശ്ശബ്ദരാക്കാൻ എന്തിനുമേതിനും കേസ് എന്ന രീതിയാണ് പൊലീസ് കുറെക്കാലമായി പയറ്റുന്നത്.ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര, പോകുന്ന വഴിയിൽ കറുത്ത വസ്ത്രത്തിനു നിരോധനം എന്നിവ പോലുള്ള പൊലീസ് നടപടികളും ചെന്നു പതിച്ചത് മുഖ്യമന്ത്രിയിലാണ്. മുഖ്യമന്ത്രിയുടെ കൂടെയുള്ളത് അകമ്പടി വാഹനങ്ങളല്ല, അഹങ്കാര വാഹനങ്ങളെന്നു സിപിഐ യോഗത്തിൽ തന്നെ വിമർശനമുണ്ടായി.പക്ഷെ ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് . സോഷ്യൽ മീഡിയ പേജുകളിലും വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളിൽ നിറയെ ട്രോളുകളോട് ട്രോളാണ്. തിങ്കളാഴ്ച അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയുണ്ടായ ശബ്ദതടസ്സം ആംപ്ലിഫെയറിലെ സാങ്കേതിക തകരാർ കൊണ്ടായിരുന്നു.
കന്റോൺമെന്റ് പൊലീസ് ചൊവ്വാഴ്ച സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് ചുമത്തിയെടുത്ത എഫ്.ഐ.ആറിൽ ആരെയും പ്രതിയാക്കിയിരുന്നില്ല. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയെ അപകടത്തിലാക്കുന്നതോ ആയ പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ് ഇതു പ്രകാരമുള്ള കുറ്റം.ആംപ്ലിഫെയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ആസൂത്രിത ശ്രമം നടത്തി. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസം വരുത്തിയെന്ന് എഫ്.ഐ.ആർ. ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് അന്വേഷണം നടത്തിയത്. മൈക്കും ആംപ്ലിഫെയറും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധിച്ചു. തകരാറൊന്നും കണ്ടെത്തിയില്ല.മൈക്കിനെതിരായ കേസ് ജനങ്ങൾ കൂവിയിരുത്തി എന്ന് സാരം.
https://www.facebook.com/Malayalivartha


























