Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയില്‍ മോദി യുഗം; അടുത്ത മേയില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കും...ഇന്ത്യാ മുന്നണി ഒരുമിച്ചു നിന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നിലംപൊത്തും....അധ്വാനവര്‍ഗത്തിന്റെ വികാരം മോദിക്ക് വന്‍തിരിച്ചടിയായി മാറും....

27 JULY 2023 11:32 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ മോദിയുഗത്തിന്  അടുത്ത മേയില്‍ നടക്കുന്ന ലോക്‌സഭാ  തെരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുമെന്നു കരുതാന്‍ സാഹചര്യം ഏറുകയാണ്. നിലവില്‍ 11 സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള പ്രാദേശിക  പാര്‍ട്ടികള്‍ ഉള്‍പ്പെടെ 26 പാര്‍ട്ടികള്‍ ഒന്നു ചേര്‍ന്നിരിക്കുന്ന ഇന്ത്യാ മുന്നണി ഒരുമിച്ചു നിന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നിലംപൊത്തും.നിലവില്‍ രാജ്യത്തെ വോട്ടുധ്രൂവീകരണം വിലയിരുത്തിയാല്‍ മോദിക്ക് ഇനി പിടിച്ചുനില്‍ക്കാനാവില്ല. കേവലം 10 ശതമാനം വോട്ടുകളുടെ മുന്‍തൂക്കത്തിലാണ് നാനൂറോളം സീറ്റുകളുമായി മോദി നാലു വര്‍ഷം മുന്‍പ് ഭരണത്തിലെത്തിയത്. നിലവില്‍ രൂപീകൃതമായിരിക്കുന്ന 26 സഖ്യപാര്‍ട്ടികളുടെ വോട്ടുബലം നോക്കിയാല്‍ ബിജെപി മുന്നണിയേക്കാള്‍ 14 ശതമാനത്തോളം മുന്നിലാണ് ഇന്ത്യാ മുന്നണി എന്നതുതന്നെ ബിജെപിയുടെ പതനത്തിന് ആക്കം കൂട്ടുന്നു.

 

ഒന്നുകില്‍ ബിജെപി മറ്റൊരു മഹാനാടകത്തിലൂടെ ഇന്ത്യാ മുന്നണിയെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപി പലതായി പിളര്‍ത്തണം. അതല്ലെങ്കില്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലും സ്ഥാപപദവികളുടെ പേരിലും ഇന്ത്യാ മുന്നണി അടുത്ത് ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തല്ലിപ്പിരിയണം.മണിപ്പൂര്‍ വിഷയത്തില്‍ മോദിയും അമിത് ഷായും പുലര്‍ത്തുന്ന നിസംഗത രാജ്യത്തെ ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയും വെറുപ്പും ഭയവും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മോദി ഇന്ത്യാ മുന്നണിയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പോപ്പുലര്‍ ഫ്രണ്ടുമായി തുലനപ്പെടുത്തി ആക്ഷേപം ചൊരിഞ്ഞിരിക്കുന്നത്.

മണിപ്പൂര്‍ വിഷയത്തിന്റെ പ്രത്യാഘാതം മണിപ്പൂരിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഇതര സംസ്ഥാനങ്ങളിലോ മാത്രമല്ല അലയടിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും ഭയമാകവും നിന്ദ്യവും ക്രൂരവുമായ വംശഹത്യയുടെ പട്ടികയിലാണ് ലോക മാധ്യമങ്ങള്‍ മണിപ്പൂര്‍ വിഷയത്തെ കണ്ടുകൊണ്ടിരിക്കുന്നത്. ഒന്നുകില്‍ വര്‍ഗീയതയ്ക്ക് വളംവച്ചുകൊടുക്കുന്നയാള്‍, അതല്ലെങ്കില്‍ കഴിവില്ലാത്തയാള്‍ എന്ന മട്ടിലേക്ക് നരേന്ദ്ര മോദി എണ്ണപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യാ മുന്നണി രാജ്യത്ത് ബിജെപിക്ക് ബദലായി മാറാന്‍ പോകുന്നത്.ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന ഇന്ത്യാ മുന്നണി സംവിധാനം ശക്തമായാല്‍ ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തുപോലും ബിജെപി നിലംതൊടില്ല. കേരളം, കര്‍ണാടകം, ആന്ധ്ര, തെലങ്കാന, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ എന്‍ഡിഎ മുന്നണിക്ക് ഒരു രക്ഷയുമുണ്ടാകില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയ കര്‍ണാടകത്തില്‍ ഇക്കുറി ഒരു സീറ്റുപോലും നേടില്ലെന്ന് വ്യക്തമാണ്.

 

ഗോവയില്‍ ഒന്നാം കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ പിളര്‍ത്തിയും അടര്‍ത്തിയും ബിജെപി നേട്ടമുണ്ടാക്കിയതൊഴികെ മറ്റൊരു സംസ്ഥാനത്തും കുതിരക്കച്ചവടത്തിന് സാധ്യതകളില്ല. സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികളുടെ സാന്നിധ്യം കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമാണ്.ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് തമിഴ് നാട് ഭരിക്കുന്നതും സ്റ്റാലിന്‍ നേതൃത്വം നല്‍കുന്നതുമായ ഡിഎംകെ. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ലോക് ദള്‍, പിഡിപി, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍ പാര്‍ട്ടികള്‍ക്ക് അതാത് സംസ്ഥാനങ്ങളില്‍ മോമല്ലാത്ത ജനപിന്തുണയുണ്ട്.നിലവില്‍ ശിവസേന, എന്‍സിപി പാര്‍ട്ടികളെ പിളര്‍ത്തി ചാക്കിലാക്കിയ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ ബിജെപി അടുത്തയിടെ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

 

എന്നാല്‍ കോണ്‍ഗ്രസും ശേഷിക്കുന്ന എന്‍സിപി ഘടകവും ഇന്ത്യാ മുന്നണിയും ഒന്നു ചേര്‍ന്നാല്‍ ബിജെപി മുന്നണി പ്രതീക്ഷിക്കുന്ന നേട്ടത്തിലേക്കു വരില്ല. ഉത്തര്‍പ്രദേശില്‍ ഭരണം പിടിച്ചത് കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ്. ഇത്തരത്തില്‍ നെറികെട്ട രാഷ്ട്രീയ നീക്കങ്ങളിലാണ് ബിജെപി ഭരണാധിപത്യം പിടിച്ചെടുത്തത്.ബിജെപിയുടെ മഹാനാടകത്തിലും നിലകെട്ട രാഷ്ട്രീയനീക്കത്തെയും അങ്ങേയറ്റം എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുന്ന വോട്ടര്‍മാരുടെ വലിയൊരു സമൂഹം മഹാരാഷ്ട്രയിലുണ്ടെന്ന് വ്യക്തമാണ്. മാത്രവുമല്ല മഹാരാഷ്ട്രയില്‍ പവാറും കോണ്‍ഗ്രസും ഒരുമിച്ചാല്‍ മോശമല്ലാത്ത നേട്ടം ഉറപ്പാണുതാനും. നിധീഷ് കുമാറിന് ഒറിസയിലുള്ള ശക്തിയും മമതാ ബാനര്‍ജിക്ക് പശ്ചിമ ബംഗാളിലുള്ള ആധിപത്യവും അരവിന്ദ് കേജരിവാളിന് ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലുള്ള ആധിപത്യവും ചേര്‍ന്നാല്‍ അറുപതില്‍പരം ലോക് സഭാ സീറ്റുകളായി.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് ശക്തമായ മുന്‍തൂക്കമുണ്ട്. അവിടങ്ങളില്‍ ഇന്ത്യാ മുന്നണിയുടെ പൊതു സംവിധാനം വന്നാല്‍ അന്‍പതോളം സീറ്റുകള്‍ കോ്ണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. നിലവില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഉത്തരാഞ്ചലിലും ബിജെപി നേട്ടമുണ്ടാക്കിയേക്കാം. എന്നാല്‍ മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപിയുടെ ജനകീയ അടിത്തറ മുന്‍കാലത്തെക്കാള്‍ ഇളകിയിരിക്കുന്നു. പട്ടേല്‍ സമുദായത്തിന്റെ അടിത്തറ കോണ്‍ഗ്രസിനോട് കൂറു പുലര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍  മോദി തരംഗം ഗുജറാത്തില്‍ അസ്തമിച്ചേക്കുമെന്ന് കരുതുന്നവരുമുണ്ട്.ബിഹാറിലും ബിജെപിക്ക് വലിയ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. ബിജെപി മുന്നണിയില്‍ ബിജെപിയുടെ സര്‍വാധിപത്യത്തിനു കീഴിലെ ചെറുകിട പാര്‍ട്ടികളാണ് ഏറെയും ചേര്‍ന്നിരിക്കുന്നത്. സമാജ് വാദി, ബഹുജന്‍സമാജ് പാര്‍ട്ടികളുടെ നിലപാട് ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും നിര്‍ണായകമാണ്. സമാജ് വാദിയും കോണ്‍ഗ്രസും ശക്തമായ അടിത്തറയുണ്ടാക്കിയാല്‍ ബിജെപിയുടെ സര്‍വാധിപത്യത്തിന് ഉത്തര്‍ പ്രദേശില്‍ ചെറിയ തോതില്‍ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയേറെയാണ്.

 

എന്നിരിക്കിലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് തന്നെയാണ്. ഉത്തര്‍ പ്രദേശില്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ വന്‍തരംഗമായി മാറിയാലും കേവലഭൂരിപക്ഷത്തിലൂടെ ഭരണം നിലനിറുത്താനുള്ള സാഹചര്യം എന്‍ഡിഎ മുന്നണിക്കില്ല.അന്താരാഷ്ട്ര വേദികളില്‍ മോദി സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ നില്‍ക്കുമ്പോഴും ഇന്ത്യയുടെ പൊതുതലം നേരിടുന്ന പ്രതിസന്ധികളിലൊന്നും മോദി ജനങ്ങള്‍ക്കു മുഖം നല്‍കാറില്ല. പാര്‍ലമെന്റില്‍ സംസാരിക്കാറില്ല, മാധ്യമങ്ങള്‍ക്ക് മുന്നിലെത്താറില്ല, ഒരാളോടും ഒന്നും വ്യക്തമായി പറയാറുമില്ല. കര്‍ഷകരും കാര്‍ഷിക രംഗവും നേരിടുന്ന പ്രതിസന്ധി ചെറുതല്ല. ദേശീയതലത്തില്‍ മോദിയുടെ കര്‍ഷക വിരുദ്ധ നിലപാടുകളോടും അദ്ദേഹം പുലര്‍ത്തുന്ന നിസംഗതയോടും വെറുപ്പുള്ള അധ്വാനവര്‍ഗത്തിന്റെ വികാരം മോദിക്ക് വന്‍തിരിച്ചടിയായി മാറും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (56 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends