Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അണ്ണാമലൈ‍യുടെ ആട്ടം കാണാൻ ഇരിക്കുന്നതേയുള്ളു... 5600 കോടിയുടെ അഴിമതി‍‍ പറയുന്നു ഡിഎംകെ ഫയല്‍സ് രണ്ട് പുറത്തുവിട്ടു...സ്റ്റാലിൻ ചക്രശ്വാസം വലിക്കുന്നു...ഡിഎംകെ സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും രംഗത്ത്....

27 JULY 2023 11:39 AM IST
മലയാളി വാര്‍ത്ത

അണ്ണാമലൈ‍യുടെ ആട്ടം തമിഴ്‍ നാട് കാണാൻ ഇരിക്കുന്നതേയുള്ളു...ആരാണ് അണ്ണാമലൈ എന്ന നേതാവ് ഇതിനോടകം തമിഴ് നാട്ടിൽ ഉണ്ടാക്കിയിട്ടുള്ള ഓളം ചെറുതല്ല , മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിലും എതിരെ പാർട്ടികളുടെ ആരോപണങ്ങൾക്ക് മുൻപിലും ചോദ്യങ്ങൾക്ക് മുൻപിൽ അടി പതറാതെ വാക്കുകൾ കൊണ്ട് വാ അടപ്പിക്കുന്ന സാമർഥ്യം പലപ്പോഴും നമ്മൾ കണ്ടതാണ്. അണ്ണാമലൈ കൂടുന്നിടത് യുവാക്കളുടെ തിക്കും തിരക്കുമാണ് , അദ്ദേഹത്തെ ഒന്ന് കാണാനും പ്രസംഗം കേൾക്കാനും എല്ലാം. അത്രയ്ക്ക് സമർത്ഥനായ നേതാവ് ആണ് അണ്ണാമലൈ. ഇപ്പോഴിതാ. വീണ്ടും ഡിഎംകെ‍യെ വിറപ്പിച്ച് അണ്ണാമലൈ‍യുടെ രണ്ടാം യുദ്ധം; 5600 കോടിയുടെ അഴിമതി‍‍ പറയുന്നു ഡിഎംകെ ഫയല്‍സ് രണ്ട് പുറത്തുവിട്ടു. കഴിഞ്ഞ ഏപ്രിലിൽ 14-നാണ് പത്രസമ്മേളനം വിളിച്ചു ചേർത്ത് കെ.അണ്ണാമലൈ ഡിഎംകെ നേതൃത്വത്തിന്റെ സ്വത്ത് വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്. എം കരുണാനിധി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സഹോദരി കനിമൊഴി, കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി, മുനിസിപ്പാലിറ്റി മന്ത്രി കെ.എൻ നെഹ്‌റു, മുതിർന്ന നേതാക്കളായ ടി.ആർ എന്നിവരുടെ സ്വത്തുവിവരങ്ങൾ അടങ്ങിയ വീഡിയോയാണ് അന്ന് ബിജെപി ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.

ബാലു, കനിമൊഴി, ഭർത്താവ് ശബരീശൻ. ദുർഗ സ്റ്റാലിൻ, ശബരീശൻ (എംകെ സ്റ്റാലിന്റെ മരുമകൻ), സെന്താമാരി, (സ്റ്റാലിന്റെ സഹോദരി), ദയാനിധി മാരൻ, മുരസൊലി മാരൻ, സൺ ടിവി നെറ്റ്‌വർക്ക് സിഇഒ, എംകെ അഴഗിരി ( കരുണാനിധിയുടെ മകൻ), ധയാനിധി അഴഗിരി എന്നിവരും അണ്ണാമലൈ പുറത്തുവിട്ട ലിസ്റ്റിലുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് ബിജെപി. ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ പുറത്തുവിട്ടു. മുതിർന്ന പാർട്ടി നേതാക്കൾക്കൊപ്പം ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം തമിഴ്നാട് ഗവർണർ ആർ.എൻ രവിക്ക് അണ്ണാമലൈ സമർപ്പിച്ചു. 5600 കോടി രൂപയുടെ അഴിമതി കഥകളാണ് ഡിഎംകെ ഫയൽസ് 2-ലൂടെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ പുറത്തുവിട്ടിരിക്കുന്നത്.‘ഡിഎംകെ മന്ത്രിമാർ/എംഎൽഎമാർ/എംപിമാർ, ആദ്യ കുടുംബം ഇവർ നടത്തിയ 5600 കോടി രൂപയുടെ 3 അഴിമതികളുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട ബിനാമി രേഖകളുമായി ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഞങ്ങൾ പുറത്തുവിടുകയാണ്. ഇതിന്റെ മെമ്മോറാണ്ടം ​ഗവർണർക്ക് സമർപ്പിച്ചു. വിഷയത്തിൽ അദ്ദേഹത്തിന്റെ ഇടപെടലും ഉചിതമായ നടപടിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്’ – കെ. അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയുമുള്ള ബിജെപിയുടെ പദയാത്ര ആരംഭിക്കാൻ ഇരിക്കെയാണ് ഡിഎംകെ ഫയൽസ് 2-വും പുറത്തുവിട്ടിരിക്കുന്നത്.

 

ജൂലായ് 26 ബുധനാഴ്ച വൈകീട്ട് 4.52ന് പുറത്തുവിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സിനിമാ ട്രെയിലര്‍ പോലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു (ഡിഎംകെ) കുടുംബം പല കോടികള്‍ തട്ടിയ അഴിമതിയുടെ കഥ എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇതില്‍ ഡിഎംകെ നേതാവ് കരുണാനിധി മുതല്‍ ആ കുടുംബത്തിലെ എല്ലാവരും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്റ്റാലിന്‍, ദയാനിധി മാരന്‍, കലാനിധി മാരന്‍, കനിമൊഴി, രാജ, സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എന്നിങ്ങനെ ഡിഎംകെ പ്രഥമകുടുംബമായ കരുണാനിധി കുടുംബത്തിലെ മിക്കവരുടെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഡിഎംകെയുടെ പ്രഥമകുടുംബമായ സ്റ്റാലിന്‍ കുടുംബത്തിലെ അംഗങ്ങള്‍, ഡിഎംകെ എംപിമാര‍്, എംഎല്‍എമാര്‍ എന്നിവര്‍ ഭാഗമായ 5600 കോടി രൂപയുടെ മൂന്ന് അഴിമതികളെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്.അഴിമതിക്കാരായ ഡിഎംകെയില്‍ നിന്നും ഈ ആരോപണങ്ങള്‍ക്ക് മറുപടി വേണമെന്നും അണ്ണാമലൈ വീഡിയോയ്ക്കൊപ്പം നല്‍കിയ ട്വിറ്രര്‍ കുറിപ്പില്‍ പറയുന്നു. ഇതിനോട് സ്റ്റാലിന്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്നതിന് കാത്തിരിക്കുകയാണ് തമിഴ്നാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (59 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends