Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുെടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമും.. സിൽബന്തികളും യു എ ഇ യാത്ര നടത്താനുള്ള നീക്കം കേന്ദ്ര സർക്കാർ തടഞ്ഞു...

27 JULY 2023 12:02 PM IST
മലയാളി വാര്‍ത്ത

കേരളവും യുഎഇയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്താനിരുന്ന മാരത്തൺ മത്സരത്തിന്റെ ചർച്ചകൾക്കായി യുഎഇയിലേക്ക് പോകാനിരുന്ന ഉദ്യോഗസ്ഥ സംഘത്തിനാണ് കേന്ദ്രത്തിന്റെ യാത്രാനുമതി ലഭിക്കാത്തത് . ചൊവ്വാഴ്ച നടത്താനിരുന്ന യാത്ര കേന്ദ്ര അനുമതി ലഭിക്കാത്തിനാൽ മാറ്റിവച്ചു.

യാത്രാനുമതി ലഭിച്ചിട്ടില്ലെന്നും അപേക്ഷ തീർപ്പാക്കാതെ കിടക്കുകയാണെന്നും അധികൃതർ പറഞ്ഞു. ചില അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിദേശകാര്യ മന്ത്രാലയം അധിക വിവരങ്ങൾ ആരായാറുണ്ട്. സർക്കാർ ഈ വിവരങ്ങൾ നൽകുമ്പോൾ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും. യുഎഇ സന്ദർശനവുമായി ബന്ധപ്പെട്ട് അധികവിവരങ്ങൾ കേന്ദ്രം ആരാഞ്ഞിട്ടില്ല. യാത്രയ്ക്കായി മറ്റേതെങ്കിലും തീയതി നൽകുമോയെന്നു വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു. ഇതിനർത്ഥം യാത്രക്കുള്ള അനുമതി നിഷേധിച്ചു എന്നാണ്.

 

 

യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ടൂറിസം രംഗത്തെ സഹകരണത്തിനുമായാണ് മാരത്തൺ മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. യുഎഇ പ്രസിഡന്റായിരുന്ന അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർമയ്ക്കായി യുഎഇ – കേരള സയിദ് ചാരിറ്റി മാരത്തൺ 2023–24 എന്നാണ് പരിപാടിക്ക് പേര് നൽകിയത്. കേരളത്തിൽ സംഘടിപ്പിക്കുന്ന മാരത്തണിന്റെ തീയതി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഉദ്യോഗസ്ഥ സംഘം ഇന്നലെ യുഎഇയിലേക്കു പോകാനിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല ഐഎഎസ്, ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ഐഎഎസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി എന്നിവരാണ് യുഎഇ സന്ദർശിക്കാനിരുന്ന സംഘത്തിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പൂർണമായ അറിവു സമ്മതവും ഇക്കാര്യത്തിലുണ്ട്.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ധനവിനിയോഗത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ ക്ഷേമപെൻഷൻ മുടങ്ങിയ സാഹചര്യം ആണ് നിലവിലുണ്ട്..

സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണ്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാനത്ത് ഭരണം നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.സംസ്ഥന്ന സാമ്പത്തിക കെണിയിലാണെന്ന് പ്രചരിപ്പിക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താൽപ്പര്യമില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം പുറത്തറിഞ്ഞാൽ സർക്കാരിൻെറ ധൂർത്തിന് നേരെ ചോദ്യം ഉയരുമെന്ന് മുഖ്യമന്ത്രി കരുതുന്നു. കെ.എം.എബ്രഹാമിൻ്റെ നേതൃത്വത്തിലുളള യു.എ.ഇ. യാത്ര ഇത്തരം ധൂർത്തിൻ്റെ പുതിയ പാഠഭേദം രചിക്കുന്നു.

2023-2024 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ളതായി കേരളസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു. ഇത് വിവാദവുമായി .

സർക്കാരിന്റെ വാർഷിക വായ്പപ്പരിധി വർധിപ്പിക്കുന്ന ഒരു നിർദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ല. ഏതെങ്കിലും ഇളവുകൾ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സഹായവും അധികവായ്പയും ആവശ്യപ്പെട്ട് ജൂലായ് 12-ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമനെക്കണ്ട് കത്തുനൽകിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആർക്കു മുന്നിലും വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ല എന്നതാണ് ബാലഗോപാലിൻ്റെ പ്രശ്നം. സംസ്ഥാനം കടുത്ത സാമ്പത്തിക സ്ഥിതിയിൽ ഉഴലുമ്പോഴും വകുപ്പിൻ്റെ കടിഞ്ഞാൺ ബാലഗോപാലിൻെകൈയിലില്ല മുഖ്യമന്ത്രിയാണ് ഇപ്പോഴും ധനമന്ത്രി. േേലോട്ടറി കിട്ടിയ മന്ത്രി സ്ഥാനം ആർക്കെങ്കിലും വേണ്ടി ത്യജിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം.
സംസ്ഥാനത്തെ എല്ലാ മന്ത്രാലയങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്. എല്ലാവരും മുഖ്യമന്ത്രിയുടെ തൊമ്മികളെ പോലെ പ്രവർത്തിക്കുന്നു. ആർക്കു മേലും പാർട്ടിക്ക് നിയന്ത്രണമില്ല . മുഖ്യമന്ത്രിയുടെ ഓഫീസിനാണ് സർവ നിയന്ത്രണവും. മുഖ്യമന്ത്രിയെ പോയിട്ട് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ പോലും ചോദ്യം ചെയ്യാനുള്ള ധൈര്യം ഘടകകക്ഷി മന്ത്രിമാർക്ക് പോലുമില്ല.


ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി പറഞ്ഞ മറുപടി കേട്ടിട്ട് എല്ലാവർക്കും അത്ഭുതമാണ് തോന്നിയത് ന്. 15-ാം ധനകാര്യ കമ്മിഷൻ കേരളത്തിന്റെ വരുമാനവും ചെലവും വിലയിരുത്തി ധനക്കമ്മിയായ 37,814 കോടി രൂപയ്ക്ക് ശുപാർശ നൽകി. ശുപാർശ കേന്ദ്രം അംഗീകരിച്ച്‌, ഗ്രാന്റായി 2021-2022 മുതൽ 2025-2026 വരെയുള്ള കാലയളവിലേക്ക് 37,814 കോടി അനുവദിച്ചു. ഇതിൽനിന്ന്‌ 34,648 കോടി ഇതിനകം കേരളത്തിന് നൽകിയെന്നും പങ്കജ് ചൗധരി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്, സമാനമായ മറ്റു സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പയും ബജറ്റിൽനിന്നോ നികുതിയിൽനിന്നോ സെസിൽനിന്നോ മറ്റു വരുമാന മാർഗങ്ങളിൽനിന്നോ സംസ്ഥാനസർക്കാർ വകയിരുത്തുന്ന വായ്പകളും വായ്പപ്പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തും. 2023 മേയ് 10-ലെ കേരളസർക്കാരിന്റെ കത്ത് മുഖേന 2023-2024ലെ കിഫ്ബിയുടെ കടമെടുക്കാനായി തിട്ടപ്പെടുത്തിയ തുക 2500 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും പലിശയും സംസ്ഥാന ബജറ്റിലോ നികുതിയിലോ സെസിലോ ഇതര വരുമാനത്തിലോ വകയിരുത്തുന്നതാണെന്നും പങ്കജ് ചൗധരി പറഞ്ഞു.

നിർമലാ സീതാരാമന് നൽകിയ കത്തിന്റെ ഉള്ളടക്കവും കൂടിക്കാഴ്ചയുടെ വിവരങ്ങളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാഹചര്യങ്ങൾ അതിൽ വിശദമായി വ്യക്തമാക്കിയിരുന്നു. പാർലമെന്റിലെ മറുപടി ഏതു സാഹചര്യത്തിലാണെന്നറിയില്ല. മുൻവർഷത്തെക്കാൾ സാമ്പത്തികഞെരുക്കമാണ് കേരളം ഈവർഷം പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു. വായ്പപ്പരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതും റവന്യൂക്കമ്മി നികത്താനുള്ള സഹായധനത്തിലെ കുറവും കാരണം 28,000 കോടി രൂപയോളം മുൻവർഷത്തെക്കാൾ കുറയുമെന്നും അറിയിച്ചു.

പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു കേരളത്തിന് കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം. 15-ാം ധനക്കമ്മിഷന്റെ കാലത്ത് 1.92 ശതമാനമായി.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് നിലവിലുള്ള മൂന്നുശതമാനത്തിനുപുറമേ, ആഭ്യന്തര ഉത്പാദനത്തിന്റെ ഒരുശതമാനംവരുന്ന തുകകൂടി വായ്പയെടുക്കാൻ താത്കാലികാനുമതി നൽകണമെന്നാണ് കത്തിലെ ഒരാവശ്യം. ധനക്കമ്മി നികത്താനുള്ള സഹായം കുറഞ്ഞുവരുന്നതും ധനക്കമ്മിഷൻ അനുവദിച്ച നികുതി വിഹിതത്തിലെ കുറവും കണക്കിലെടുത്ത് പ്രത്യേകസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഇവയ്ക്കുപുറമേ, കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള വിവിധയിനം സഹായധനങ്ങളിലെ കുടിശ്ശികയായ ഏകദേശം 1300 കോടി എത്രയുംവേഗം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് -ബാലഗോപാൽ പറഞ്ഞു.

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നാണ് ധനവകുപ്പ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധനവകുപ്പ് സെക്രട്ടറി വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

ചെലവു ചുരുക്കിക്കൊണ്ട് പോകുമ്പോഴും മുന്‍ഗണന നിശ്ചയിച്ച് മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ മുടക്കാതെ തന്നെ ധനകാര്യസ്ഥിതി മാനേജ് ചെയ്തു പോകണം. ഇല്ലാത്ത സമയത്ത് പണം ചെലവഴിക്കുന്നതും ഒരു കലയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കലയാണ് ഇപ്പോൾ കെ.എംഎബ്രഹാം നടത്തുന്നത്. ധനവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എബ്രഹാം.

വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതായത് കേന്ദ്രത്തെ കുറ്റപ്പെടുത്ത തത്കാലം തലയൂരാനുള്ള ശ്രമമാണ് സർക്കാരും ബാലഗോപാലും നടത്തുന്നത്.

മുഖ്യമന്ത്രിയാകട്ടെ ധനമന്ത്രി കെ എൻ.ബാലഗോപാലിൻ്റെ മണ്ടയിൽ ധനകാര്യ പ്രതിസന്ധി കെട്ടിവയ്ക്കാനുള ശ്രമമാണ് നടത്തുന്നത്.ബാലഗോപാലിന് കണക്കിൻെറ മാജിക് അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. മുഖ്യമന്ത്രിയാകട്ടെ ഒന്നിലും ഇടപെടുന്നില്ല. കെ.എം.എബ്രഹാമിന് ഈ സാഹചര്യം നന്നായി അറിയാം. എന്നിട്ടാണ് അദ്ദേഹം വിദേശയാത്ര നടത്താൻ ശ്രമിച്ചത്.

കെ.എം.എബ്രഹാം മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.മുഖ്യമന്ത്രി തൻറെ ഓഫീസിൽ നിയമിച്ച ധനമന്ത്രിയാണ് അദ്ദേഹം.

ബാലഗോപാൽ പഴയ ധനമന്ത്രി തോമസ് ഐസക്കിനെ അദ്ദേഹത്തിൻറെ വീട്ടിലെത്തി കണ്ട് ഒരു മണിക്കൂറിനുള്ളിലാണ് കെ.എം. എബ്രഹാമിനെ പിണറായി വിജയൻ തൻറെ ഓഫീസിൽ നിയമിച്ചത്.

ധനമന്ത്രിമാരായിരുന്ന കെ.എം മാണിക്കും ഉമ്മൻ ചാണ്ടിക്കും ശിവദാസ മേനോനും വക്കം പുരുഷോത്തമനുമൊപ്പം പ്രവർത്തിച്ച വലിയ അനുഭവ പരിചയമാണ് കെ.എം. എബ്രഹാമിനുള്ളത്.

ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ധനമന്ത്രിയുടെ ഓഫീസ് മാത്രമാണ് പിണറായി വിജയന് എത്തിനോക്കാൻ പോലും കഴിയാതിരുന്നത്. ഐസക്ക് സംസ്ഥാനത്തിൻറെ സാമ്പത്തിക ശാസ്ത്രം ഒരിക്കലും പിണറായിയുമായി പങ്കുവയ്ക്കുമായിരുന്നില്ല. ധനസ്ഥിതിയുടെ വിശദാംശങ്ങൾ പോലും പിണറായിയോട് ഷെയർ ചെയ്തിരുന്നില് ധനമന്ത്രി ആകെ മുഖ്യമന്ത്രിയെ കണ്ടിരുന്നത് ബജറ്റ് അംഗീകരിക്കാൻ വേണ്ടി മാത്രമായിരുന്നു. ധനമന്ത്രിയിൽ നിന്ന് ധനസ്ഥിതിയുടെ വിവരങ്ങൾ അറിയേണ്ടതിന് പകരം മുഖ്യമന്ത്രി അറിഞ്ഞിരുന്നത് ധനസെക്രട്ടറിമാരിൽ നിന്നായിരുന്നു. അന്നേ ഐസക്കിനെ തട്ടണമെന്ന് പിണറായി തീരുമാനിച്ചതാണ്. ഐസക്കിന് സീറ്റ് പോലും നൽകാതിരുന്നത് അതുകൊണ്ടാണ്.

വിഎസിൻറെ കാലത്തും ഐസക്ക് ധനകാര്യങ്ങൾ മുഖ്യമന്ത്രിയോട് പങ്കു വച്ചിരുന്നില്ല. മന്ത്രിസഭകളിൽ സാധാരണ ഇതു തന്നെയാണ് പതിവ്.യു ഡി എഫ് സർക്കാരിൻറെ കാലത്തെ ധനമന്ത്രിമാരും ഇങ്ങനെയൊക്കെ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പിണറായി വിജയൻ അങ്ങനെയല്ല. എല്ലാം തൻറെ കൈയിലൂടെ ചരിക്കണമെന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം. അതായിരുന്നു ഐസക്കും പിണറായിയും തമ്മിലുണ്ടായിരുന്ന വിരോധം.

അമേരിക്കയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (CFA) യോഗ്യത നേടിയ അന്താരാഷ്ട്ര ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ലൈസന്‍സുള്ള എബ്രഹാം ലോക പ്രശസ്തമായ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്നു ടെക്‌നോളജി പ്ലാനിംഗില്‍ പി.എച്ച്.ഡി.യും നേടിയിട്ടുണ്ട്. കാണ്‍പൂര്‍ ഐ.ഐ.റ്റി.യില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റ് എന്‍ജിനീയറിംഗില്‍ എം.ടെക് നേടിയ ഇദ്ദേഹം പല വിദേശ സര്‍വ്വകലാശാലകളിലായി പതിനഞ്ചോളം സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ചീഫ് സെക്രട്ടറിയും വൈസ് ചാന്‍സലറും ഐ.ഐ.റ്റി., ഐ.ഐ.എം. ബോര്‍ഡുകളടക്കം നിരവധി ബോര്‍ഡുകളില്‍ അംഗവും ആയിരുന്ന എബ്രഹാം മൂന്നു വര്‍ഷക്കാലം സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡിലെ (SEBI) മുഴുവന്‍ സമയ അംഗമായിരുന്നു. സാമ്പത്തിക മേഖലയില്‍ ഏത് അന്താരാഷ്ട്ര വിദഗ്ദ്ധനോടും കിടപിടിക്കാവുന്ന യോഗ്യതകളുണ്ട് ഇദ്ദേഹത്തിന്. കേരളത്തിനു പുറത്തു പോയാല്‍ അദ്ദേഹത്തിന് എന്തു പ്രതിഫലം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ജനങ്ങളുടെ നികുതിപ്പണമെന്ന റവന്യു വരുമാനത്തിന്റെ 60 ശതമാനവും ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്ത് ഓട്ടപ്പാത്രവുമായിരിക്കുന്ന കേരള സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണം കണ്ടെത്തുവാനുള്ള സ്ഥാപനമായ കിഫ്ബിയെ ഇന്നത്തെ നിലയിലെത്തിച്ചത് എബ്രഹാമാണ് . വിതരണത്തിനു മുന്‍പു പണം തരാന്‍ കഴിയുന്നവരെ കണ്ടെത്തുകയായിരുന്നു ആദ്യത്തെ ജോലി. അതു തിരിച്ചടക്കാന്‍ അനുയോജ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുകയായിരുന്നു രണ്ടാമത്തെ കാര്യം. ഇത്തരമൊരു ജോലിയുടെ ബുദ്ധിമുട്ട് ലോകത്ത് ഏതെങ്കിലുമൊരു ബാങ്കില്‍ നിന്ന് പതിനായിരം രൂപയെങ്കിലും ലോണെടുത്തിട്ടുള്ള ആര്‍ക്കും മനസ്സിലാകും. കിഫ്ബിയിൽ നിന്നും എബ്രഹാമിനെ മുഖ്യമന്ത്രി മാറ്റാത്തതും ഇതു കൊണ്ടാണ്.

കുറെക്കാലം മുത്തൂറ്റിന്റെ ഡയറക്ടർ എന്ന നിലയിലായിരുന്നു എബ്രഹാമിന് എതിരായ നീക്കങ്ങൾ. കമ്പനിയിലെ സ്വതന്ത്ര ഡയറക്ടറായിരുന്നു എബ്രഹാം. ഇത് കമ്പനിയുടെ ഉദ്യോഗസ്ഥ പദവിയല്ല . പൊതു ജനങ്ങളില്‍ നിന്നു കമ്പനികള്‍ വാങ്ങുന്ന പണം നിക്ഷേപകന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വിനിയോഗിക്കപ്പെടുന്നു എന്നുറപ്പാക്കലാണ് സ്വതന്ത്ര ഡയറക്ടറുടെ ചുമതല.

ഏതായാലും ഇങ്ങനെയൊക്കെയുള്ള കെ.എം.എബ്രഹാമിനാണ് കേന്ദ്ര സർക്കാർ പണികൊടുത്തത്. പണി കിട്ടിയതു കണ്ട് ബാലഗോപാൽ പൊട്ടിച്ചിരിച്ചു.

 


അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു..
ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം..ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചിച്ചു

അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരണമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (ഡബ്ലുഎഎം) റിപ്പോര്‍ട്ട് ചെയ്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സഹോദരനാണ്.

ഷെയ്ഖ് സഈദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഇന്ന്, ജൂലൈ 27, വ്യാഴം തുടങ്ങി ജൂലൈ 29 ശനിയാഴ്ച അവസാനിക്കുന്ന മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്ന് പ്രസിഡന്‍ഷ്യല്‍ കോടതി പ്രഖ്യാപിച്ചു.


1965ല്‍ അല്‍ ഐനില്‍ ജനിച്ച അദ്ദേഹം 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രതിനിധിയായിരുന്നു. അബുദാബിയിലെ ആസൂത്രണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മുന്‍ അംഗമായ ഷെയ്ഖ് സഈദ് മാരിടൈം പോര്‍ട്ട് അതോറിറ്റിയുടെ (അബുദാബി) ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

ആരോഗ്യപ്രശ്‌നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്‍ഷ്യല്‍ കോടതി അറിയിച്ചിരുന്നു. 'അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു. വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് സര്‍വശക്തനായ അല്ലാഹുവിനോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'-എന്നായിരുന്നു കോടതിയുടെ പ്രസ്താവന. ഷെയ്ഖ് സഈദിന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചിച്ചു.


2010 ജൂണിലാണ് ഷെയ്ഖ് സഈദിനെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്നു. ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (53 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends