നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം... സുഹൃത്തിനൊപ്പം മീന്‍ പിടിക്കുന്നതിനിടെ വഞ്ചി മറിഞ്ഞു യുവാവിനെ കാണാതായി.. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രണവിന്റെ മൃതദേഹം കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം... സുഹൃത്തിനൊപ്പം മീന്‍ പിടിക്കുന്നതിനിടെ വഞ്ചി മറിഞ്ഞു യുവാവിനെ കാണാതായി.. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രണവിന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് പ്രണവ് പടിയൂര്‍ കെട്ടിച്ചിറയില്‍ മീന്‍ പിടിക്കാന്‍ പോയത്.
കല്ലേറ്റുങ്കര പഞ്ഞിപ്പിള്ളി സ്വദേശിയാണ് തോപ്പില്‍ വീട്ടില്‍ പ്രണവ് (18). എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു. പടിയൂരിലെ അമ്മാവന്റെ വീട്ടിലാണ് പ്രണവ് താമസിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് നാടിനെ കണ്ണീരിലാഴ്ത്തി അപകടമുണ്ടായത്. അമ്മാവന്റെ വീട്ടില്‍ താമസിച്ചിരുന്ന പ്രണവ് സുഹ്യത്തായ പടിയൂര്‍ സ്വദേശിയായ ജീബിന്റെ ഒപ്പമാണ് വലവീശി മീന്‍ പിടിക്കാന്‍ പോയത്.
എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ കെട്ടുച്ചിറ ബണ്ടിന് സമീപം 3.45 ഓടെ വഞ്ചി മറിഞ്ഞ് പ്രണവിനെ കാണാതാവുകയായിരുന്നു. സുഹൃത്ത് രക്ഷിക്കാനായി ശ്രമിച്ചെങ്കിലും പ്രണവിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താനായില്ല.
പിന്നീട് തൃശ്ശൂരില്‍ നിന്നും സ്‌കൂബാ ടീം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
=
https://www.facebook.com/Malayalivartha


























