Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിപ്പോര്‍ട്ടറെ മുട്ടുകുത്തിക്കാന്‍ മുട്ടില്‍ സ്‌പെഷ്യലിസ്റ്റുകള്‍ മീഡിയാവണ്ണും ന്യൂസ്18യും കട്ടയ്ക്ക്

27 JULY 2023 12:16 PM IST
മലയാളി വാര്‍ത്ത

വാര്‍ത്തകളും റേറ്റിംഗും തമ്മിലുള്ള മത്സരത്തിന് അപ്പുറത്തേക്ക് ചാനലുകള്‍ തമ്മിലുള്ള പോര് വഷളായിത്തുടങ്ങിയിട്ട് ഏറെ നാളായി. പുതിയ രൂപത്തിലും ഭാവത്തിലും എത്തിയ റിപ്പോര്‍ട്ടര്‍ ചാനലിന് മീഡിയാ വണ്ണും ന്യൂസ് 18ഉം അടക്കമുള്ള ചാനലുകള്‍ മുട്ടന്‍പണിയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാലത് നേരിട്ടുള്ള ആക്രമണമല്ല, വാര്‍ത്തകളിലൂടെയും പരമ്പരകളിലൂടെയും വാര്‍ത്താ അധിഷ്ഠിതപരിപാടികളിലൂടെയുമാണ്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ മരംമുറി കേസ് മീഡിയാ വണ്ണും ന്യൂസ് 18യും അടക്കം ഉയര്‍ത്തിക്കൊണ്ടുവരുകയാണ്.

 

 

ന്യൂസ് 18 മുട്ടില്‍ ഇഴയുമോ എന്ന പ്രൈം ഡിബേറ്റ് സംഘടിപ്പിച്ചു. സ്‌പോട് ലൈവ് എന്ന 20 മിനിറ്റ് പരിപാടി വേറ. രണ്ട് കൊല്ലമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. മുട്ടില്‍ മരംമുറി നിയമവിരുദ്ധമാണെന്ന് വനം മന്ത്രി ശശീന്ദ്രനും വ്യക്തമാക്കി. 500 കൊല്ലം പഴക്കമുള്ള മരങ്ങളാണ് അനധികൃതമായി മുറിച്ച് കടത്തിയത്. ഇതിന് പിന്നില്‍ സംസ്ഥാനത്തെ ഒരു പ്രമുഖ ചാനലിലെ കണ്ണൂര്‍ സ്വദേശിയായ റിപ്പോര്‍ട്ടര്‍ക്ക് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ചാനല്‍ മാറ്റിനിര്‍ത്തിയിരുന്നു. കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ക്ക് ഭരണതലത്തില്‍ വലിയ സ്വാധീനം ഉണ്ടെന്നാണ് ശ്രൂതി.

 

 

 

മുഖ്യമന്ത്രിയെ വിജയേട്ടാ എന്നും അദ്ദേഹത്തിന്റെ ഭാര്യ കമലേച്ചി എന്നുമാണ് ഇൗ മാധ്യമപ്രവര്‍ത്തകന്‍ വിളിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിലെ ഒരു മന്ത്രിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ ഒരു സൂപ്പര്‍താരം വരണമെന്ന് നിര്‍ബന്ധംപിടിച്ചു. താരവുമായി അടുപ്പമുള്ള കണ്ണൂര്‍ക്കാരന്‍ ഇടപെട്ടു. അങ്ങനെയാണ് സാധാരണ ബന്ധുക്കളുടെ പോലും കല്യാണങ്ങള്‍ക്ക് പോകാത്ത താരം തലസ്ഥാനത്തെത്തിയതെന്നും കരക്കമ്പിയുണ്ട്. അതിലേക്ക് നമുക്ക് പിന്നീട് വരാം. എന്താണ് ചാനലുകള്‍ക്ക് മുട്ടില്‍ മരംമുറിയോട് ഇപ്പോം അടങ്ങാത്ത ആവേശം എന്ന് നമുക്ക് നോക്കാം.

 

 

 

 

റിപ്പോര്‍ട്ടര്‍ ചാനല്‍ അടുത്തിടെയാണ് റീലോഞ്ച് ചെയ്തത്. നികേഷ് കുമാറിന് പുറമേ മാതൃഭൂമി ന്യൂസിന്റെ തലപ്പുത്തുണ്ടായിരുന്ന ഉണ്ണിബാലകൃഷ്ണന്‍, 24ലെ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയ സംഘമാണ് രണ്ടാമൂഴം പൊടിപൊടിക്കാനായി അണിനിരന്നിരിക്കുന്നത്. അഗസ്റ്റിന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്നവരാണ് റിപ്പോര്‍ട്ടറിനായി ഇപ്പോള്‍ പണം മുടക്കിയിരിക്കുന്നത്. ഇവരെ ഇതിലേക്ക് ആനയിച്ചത് മുട്ടില്‍ മരംമുറി കേസിലെ ആരോപണവിധേയനായ കണ്ണൂര്‍ മാപ്രായാണെന്ന കിംവദന്തികള്‍ ശക്തമാണ്. മാത്രമല്ല അത് ശരിവയ്ക്കുന്ന മറ്റൊരു കാര്യമുണ്ട്. ഈ അഗസ്റ്റിന്‍ ബ്രദേഴ്‌സ് മുട്ടില്‍ മരംമുറി കേസിലെ പ്രതികളാണ്.

 

 

 

ഇപ്പോ സംഗതിയുടെ കെടപ്പ് വശം മനസ്സിലായോ. മുട്ടില്‍കേസിലൂടെ അഗസ്റ്റിന്‍ ബ്രദേഴ്‌സിനെ മാത്രമല്ല റിപ്പോര്‍ട്ടര്‍ ചാനലിനെയും തുറന്നുകാട്ടുകയാണ് മറ്റ് ചാനലുകളില്‍ പലരും ചെയ്യുന്നത്. ചാനലുകള്‍ ഈ കേസില്‍ ഇത്രയും വീറും വാശിയും കാണിക്കുന്നത് കണ്ട് വനം മന്ത്രിയുടെ പരിഹാസം ഇങ്ങനെ ' മാധ്യമങ്ങലെല്ലാം മുട്ടില്‍ സ്‌പെഷ്യലിസ്റ്റുകളായി മാറി'. 'മാധ്യമങ്ങള്‍ക്ക് പല താല്‍പര്യങ്ങളാണുള്ളത്. വയനാട്ടിലെ മരംമുറിക്കല്‍ നിങ്ങള്‍ കാണുന്നില്ലേ' എന്നും മന്ത്രി ചോദിച്ചെങ്കിലും അവര്‍ക്കതിനൊന്നും സമയമില്ല. അവര്‍ മുട്ടില്‍ മുട്ടിനില്‍ക്കുകയാണ്.

 

 

എല്ലാ ചാനലുകളും മരംമുറിക്കെതിരെ തകൃതിയായി വാര്‍ത്ത പടച്ചുവിടുമ്പോള്‍ മുതലാളിമാരെ വെളുപ്പിച്ചെടുക്കാനുള്ള എല്ലാ തന്ത്രങ്ങളും റിപ്പോര്‍ട്ടര്‍ ചാനല്‍ തള്ളിമറിക്കുന്നു. മുട്ടില്‍ മരംമുറിച്ചത് വനഭൂമിയില്‍ നിന്നല്ല പട്ടയഭൂമിയില്‍ നിന്നാണെന്ന് വനംമന്ത്രി പറഞ്ഞതായാണ് പ്രധാന വാര്‍ത്ത. പട്ടയ ഭൂമിയില്‍ നിന്ന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരംമുറിച്ചതെന്നും അതിന് തക്കതായ വില കിട്ടിയെന്നും ഭൂമിയുടെ ഉടമസ്ഥ ശാന്ത പ്രതികരിക്കുന്നതും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനില്‍ കാണാം. സംഭവത്തില്‍ റോജി അഗസ്റ്റിനും സഹോദരങ്ങള്‍ക്കുമെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ മറ്റ് താല്‍പര്യമുള്ളവരാണെന്നും ശാന്ത ആരോപിക്കുന്നു.

 

 

 

മരംമുറിച്ചതില്‍ പരാതിയില്ലെന്ന് കാണിച്ച് വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നെന്നും ശാന്ത ശാന്തമായി പറയുന്നു. പല ചാനലുകളും തന്നെ സമീപിച്ചെങ്കിലും ആരോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും മരം മുറിച്ചതിന്റെ പണം ബാങ്ക് അക്കൗണ്ടിലാണ് ഇട്ടുതന്നതെന്നും വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലില്‍ മുമ്പ് ശമ്പളത്തിന് മുട്ടുണ്ടായിരുന്നു. പുതിയ മുതലാളിമാര്‍ അതിന് യാതൊരു മുട്ടും വരുത്താത്തതിനാല്‍ അദ്ദേഹത്തെ കരകയറ്റാനായി ആഞ്ഞ് പണിയെടുക്കുകയാണ് കണ്ണൂര്‍ റിപ്പോര്‍ട്ടറടക്കം.

 

 

 

 

അന്വേഷണം മമ്പപൂര്‍വം വൈകിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ ഒത്തുകളിക്കുകയാണെന്നും ന്യൂസ് 18 പ്രൈം ഡിബേറ്റില്‍ ആരോപണം ഉയര്‍ന്നു. വനംവകുപ്പും റവന്യൂ വകുപ്പും കേസില്‍ ഇടപെടുന്നെന്ന് കോണ്‍ഗ്രസ് നേതാവ് റിജുല്‍ മാക്കുറ്റി ആരോപിച്ചു. തട്ടിപ്പിന്റെ നാള്‍ വഴികള്‍ എന്ന പേരില്‍ മുട്ടില്‍ മരംകൊള്ളയെ കുറിച്ച് മീഡിയാ വണ്‍ പ്രത്യേക പരിപാടി തന്നെ നടത്തി. റോജി അഗസ്റ്റിനെതിരെ ആദിവാസി കര്‍ഷക തൊഴിലാളി രംഗത്ത് വന്ന് സംസാരിക്കുന്നത് എക്‌സ്‌ക്യൂസീവായി അവര്‍ നല്‍കുകയും ചെയ്തു. റോജി അഗസ്റ്റിന്‍ അനധികൃതമായി മരം കടത്തിയതിനാണ് 2021ല്‍ കേസെടുത്തത്. ഇയാളുടെ പെരുമ്പാവൂരിലെ ഡിപ്പോയില്‍ റെയ്ഡ് നടത്തി.

 

 

 

തടികള്‍ക്ക് രേഖകളില്ലെന്ന് കണ്ടെത്തി. 65 ഭൂമികളില്‍ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇതില്‍ 500 കൊല്ലം പഴക്കമുള്ള മരങ്ങളുണ്ടെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ തെളിഞ്ഞു. എല്ലാത്തിനും 15 കോടി വിലവരും, തുടങ്ങിയ ആധികാരികമായ സ്റ്റോറിയും മീഡിയാ വണ്‍ നല്‍കി. മുട്ടില്‍ മുട്ടന്‍ തെളിവുകള്‍ പുറത്ത് എന്ന മറ്റൊരു വാര്‍ത്തയും ഇവര്‍ സംപ്രേക്ഷണം ചെയ്തു. പാര്‍ട്ടി ചാനലുകള്‍ തമ്മില്‍ രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഒരു ചാനലിന്റെ മുതലാളിക്കെതിരെ മറ്റൊരു ചാനലും സാധാരണ വാര്‍ത്ത കൊടുക്കാറില്ല. എന്നാല്‍ മുട്ടില്‍ മരംമുറി കേസിന്റെ പ്രാധാന്യം കണക്കിലെടുത്തും അതിനൊപ്പം ഇരിക്കട്ടെ ഇവന്മാര്‍ക്കൊരു പണി എന്ന സന്തോഷത്തിലും മറ്റ് ചാനലുകള്‍ മുട്ടില്‍ ആഘോഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (54 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends