അശ്ലീല വിഡിയോകോൾ..കേന്ദ്ര മന്ത്രിയെയും കുടുക്കാൻ ശ്രമം; 2 പേർ അറസ്റ്റിൽ...ഫോൺ തുറന്നതും മന്ത്രി ഞെട്ടി...സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി...ഇപ്പോൾ രണ്ടും ജയിലിൽ...

വാട്ട്സ് ആപ്പ് വഴിയുള്ള തട്ടിപ്പുകൾ ദിനം പ്രതി കൂടുകയാണ് , പലപ്പോഴും വ്യജ കോളുകളുടെ രൂപത്തിലാണ് എത്തുന്നത്. അബദ്ധത്തിൽ ഫോൺ എടുക്കുന്നതും ഫോൺ എടുക്കുന്നവരും തട്ടിപ്പിന് ഇരയാകുന്നു. ഇപ്പോഴിതാ തട്ടിപ്പുകാർ കേന്ദ്ര മന്ത്രിയെ വരെ പറ്റിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിയെ അശ്ലീല വിഡിയോകോള്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വീഡിയോ കോള്‍ വിളിച്ച രാജസ്ഥാന്‍ സ്വദേശികളായ രണ്ടു പേരെയാണു പിടികൂടിയതെന്നു ഡല്‍ഹി പോലീസ് അറിയിച്ചു.ഇദ്ദേഹം മോദി സർക്കാരിലെ ഭക്ഷ്യ സംസ്ക്കരണ വ്യവസായത്തിന്റെയും ജല ശക്തിയുടെയും സഹ മന്ത്രിയാണ്. അദ്ദേഹമാണ് തട്ടിപ്പിന് ഇരയായത്. വാട്‌സാപ്പില്‍ വിഡിയോ കോള്‍ വന്നപ്പോള്‍ പ്രഹ്ലാദ് ഫോണ്‍ എടുത്തെന്നും ഉടനെ രതിചിത്രം പ്ലേ ചെയ്യാന്‍ തുടങ്ങിയെന്നും പോലീസ് പറഞ്ഞു.
രതിചിത്ര ദൃശ്യങ്ങള്‍ കണ്ടതോടെ കേന്ദ്രമന്ത്രി ഉടന്‍ കോള്‍ റദ്ദാക്കി ഫോണ്‍ താഴെ വച്ചു. ഉടനെ മറ്റൊരു നമ്പറില്‍നിന്ന് കോള്‍ വരികയും മന്ത്രിയുള്‍പ്പെട്ട രതിചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി വിവരം പോലീസിനെ അറിയിച്ചു. ജൂണില്‍ നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നു മനസ്സിലായി.സംഭവത്തില്‍ മുഹമ്മദ് വക്കീല്‍, മുഹമ്മദ് സാഹിബ് എന്നിവരെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.ഒരു മന്ത്രിയെ വരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ ധൈര്യം ഉണ്ടെങ്കിൽ ഇവിടുത്തെ സാധാരണക്കാരുടെ അവസ്ഥ നമ്മുക് ഊഹിക്കാവുന്നതേയുള്ളു, പലപ്പോഴും ഇത്തരം കുഴികളിൽ ആളുകൾ വീണു പോകാറുണ്ട്. കഴിഞ്ഞ ദിവസം നമ്മുടെ കേരളാ പോലീസും ഇതിനെ കുറിച്ച് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു.
അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയിൽ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി അതിൽ അശ്ലീല ദൃശ്യങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ഇത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും കാണാനാകുന്നത്.
അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും.വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ളീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും.ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക.ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.എന്നാണ് പോലീസുകാരും അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും കരുതി ഇരിക്കുക. പേടിക്കുകയല്ല വേണ്ടത് അവരുടെ ചതി കുഴികളിലും വീണു പോകരുത്. ജാഗ്രതയാണ് വേണ്ടത് , ഉടനടി നമ്പർ ബ്ലോക്ക് ചെയുകയും അതുപോലെ പരാതി നൽകുകയും ചെയുക.
https://www.facebook.com/Malayalivartha


























