തൃശൂരില്‍ പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ യുവതി മരിച്ച നിലയില്‍... അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

തൃശൂരില്‍ പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ യുവതി മരിച്ച നിലയില്‍... അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ് ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്.
ഗീതയുടെ മരണം കൊലപാതകമാണെന്നാണ് സംശയമുള്ളത്. സംഭവത്തെക്കുറിച്ച് വ്യക്തത വരാന്‍ ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് . ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കൊലപാതകമെന്നാണ് പ്രാഥമിക നിയമനം. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസിന് മൊഴി ലഭിച്ചു.മൃതദേഹം കണ്ടതിന് ശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഗീതയുടെ കഴുത്തിലാണ് പ്രത്യക്ഷത്തില്‍ പരിക്കുള്ളതായി കാണുന്നത്. അതുകൊണ്ട് തന്നെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്.
https://www.facebook.com/Malayalivartha


























