പ്രസംഗം പിഎംഒ വെട്ടി, ആരോപണവുമായി അശോക് ഗെഹ്ലോട്ട് രംഗത്ത്...മോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് തന്റെ പ്രസംഗം ഒഴിവാക്കി... ഗെഹ്ലോട്ട് പങ്കെടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചതെന്ന് പിഎംഒ....

പൊതുവെയിപ്പോൾ മോദി സർക്കാരിനെതിരെ ആരോപണം ഉയർത്തുവരുടെയെല്ലാം വാ അടപ്പിക്കുകയാണ് ചെയ്തു കൊണ്ട് ഇരിക്കുന്നത് .
ഇപ്പോഴിതാ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് അത്തരമൊരു ആരോപണവുമായി രംഗത്ത് വരുന്നത്. രാജസ്ഥാനിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് തന്റെ പ്രസംഗം ഒഴിവാക്കിയതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. സിക്കറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയിൽ നിന്ന് തന്റെ മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള പ്രസംഗം പിഎംഒ ഇടപെട്ട് ഒഴിവാക്കിയതായാണ് ഗെഹ്ലോട്ടിന്റെ ആരോപണം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഗെഹ്‌ലോട്ടിന്റെ അവകാശവാദങ്ങൾ നിഷേധിച്ചു. ഗെഹ്ലോട്ട് പങ്കെടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചതെന്ന് പിഎംഒ പ്രതികരിച്ചു.
പ്രധാനമന്ത്രിയെ താന്‍ ട്വീറ്റിലുടെ സ്വാഗതം ചെയ്യുകയാണെന്നും പിഎംഒ ഇടപെട്ട് പ്രസംഗം റദ്ദാക്കിയതിനാലാണ് ഇതു ചെയ്യുന്നതെന്നും ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു കൊണ്ട് രംഗത്ത് വരികയാണ് ചെയ്തത്.അതിലെ വരികൾ ഇപ്രകാരമാണ് ."ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് നിങ്ങൾ രാജസ്ഥാൻ സന്ദർശിക്കുകയാണ്. നിങ്ങളുടെ പിഎംഒ ഓഫീസ് പരിപാടിയിൽ നിന്ന് എന്റെ മൂന്ന് മിനിറ്റ് ദൈർഖ്യമുള്ള പ്രസംഗം നീക്കം ചെയ്തു. അതിനാൽ, പ്രസംഗത്തിലൂടെ എനിക്ക് നിങ്ങളെ സ്വാഗതം ചെയ്യാനാകില്ല.
ഈ ട്വീറ്റിലൂടെ രാജസ്ഥാനിലേക്ക് നിങ്ങളെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു,"എന്നാണ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ ഏഴാമത്തെ രാജസ്ഥാൻ സന്ദർശനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പിഎംഒ ഗെഹ്ലോട്ടിന്റെ ആരോപണങ്ങൾ നിഷേധിച്ചു. അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചുവെന്നും പ്രോട്ടോക്കോൾ അനുസരിച്ചാണ് അദ്ദേഹത്തിന്റെ പ്രസംഗം സ്ലോട്ട് ചെയ്തതെന്നും എന്നാൽ ഗെഹ്ലോട്ടിന് പരിപാടിയിൽ ചേരാൻ കഴിയില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) അറിയിച്ചതായും പിഎംഒ വ്യക്തമാക്കി കൊണ്ട് രംഗത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha


























