Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മോചന ദ്രവ്യത്തിനായി വ്യാപാരിയെ പോലീസ് വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ പൂട്ടിയ സംഭവം ... 2 പൊലീസുകാര്‍ അടക്കം 3 പേര്‍ പ്രതികള്‍.... സി പി ഓ (സിവില്‍ പോലീസ് ഓഫീസര്‍) കിരണ്‍കുമാറിന് ജാമ്യമില്ല

01 AUGUST 2023 11:59 AM IST
മലയാളി വാര്‍ത്ത

മോചനദ്രവ്യത്തിനായി വ്യാപാരിയെ കാര്‍ തടഞ്ഞ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കൈ വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ സ്റ്റിയറിംഗില്‍ കൈയ്യാമം വച്ച് പൂട്ടിയ സംഭവത്തില്‍ മുഖ്യ പ്രതി സി പി ഓ (സിവില്‍ പോലീസ് ഓഫീസര്‍) കിരണ്‍കുമാറിന് ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ആണ് റിമാന്റില്‍ കഴിയുന്ന പോലീസുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

 

മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ഗൗരവമേറിയ ആരോപണമുള്ള കേസില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ നില്‍ക്കുകയാണ്. പ്രതി കേരളാ പോലീസ് സേനയിലെ അംഗമാണ്. കൃത്യത്തില്‍ പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡില്‍ കാണുന്നു.

 

ഈ ഘട്ടത്തില്‍ സ്വാധീനമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രയാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം കാട്ടാക്കട ഡിവൈഎസ്പി റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. 

 

റിമാന്റില്‍ കഴിയുന്ന പോലീസുകാരായ ഉഴമലക്കല്‍ പോങ്ങാട് നിന്നും നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ സി പി ഒ വിനീത് (36), ക്രിമിനല്‍ ഗൂഢാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ വെള്ളൂര്‍ക്കോണത്തു നിന്നും പോത്തന്‍കോട് സ്റ്റേഷന്‍ സി പി ഒ കിരണ്‍കുമാര്‍ (36) , സുഹൃത്ത് വെള്ളനാട് സ്വദേശി അരുണ്‍ എന്നിവരില്‍ മുഖ്യ പ്രതി കിരണ്‍ കുമാറാണ് ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്. കാട്ടാക്കട മജിസ്‌ട്രേട്ട് ആദ്യ ജാമ്യ അപേക്ഷ നിരസിച്ച ഉത്തരവുമായാണ് പ്രതികള്‍ ജില്ലാ കോടതിയിലെത്തിയത്. 2023 ജൂണ്‍ 28 നാണ് 2 പോലീസുകാര്‍ അടക്കം 3 പേര്‍ അറസ്റ്റിലായത്. പോലീസ് വേഷത്തിലെത്തി വ്യാപാരിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു പണം തട്ടിപ്പ് ആരോപണത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത്, പോത്തന്‍കോട് സി പി ഒ കിരണ്‍കുമാര്‍ , സുഹൃത്ത് വെള്ളനാട് സ്വദേശി അരുണ്‍ (35) എന്നിവരാണ് 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.



ജൂണ്‍ 24 ന് രാത്രി 9.30 ന് പൂവച്ചല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്‍വശത്താണ് സംഭവം അരങ്ങേറിയത്.സസ്‌പെന്‍ഷനിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ പോലിസ് കാക്കി വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തി വാഹന പരിശോധന നടത്തുന്നുവെന്ന വ്യാജേന പരാതിക്കാരന്‍ ഓടിച്ചു വന്ന കാര്‍ തടയുകയായിരുന്നു. മുജീബാണോയെന്ന് കാക്കിയിലെത്തിയ ഒന്നും രണ്ടും പ്രതികള്‍ ചോദ്യമുന്നയിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. വ്യാപാരിയുടെ കൈ സ്റ്റിയറിംഗില്‍ കൂട്ടി വിലങ്ങിട്ടു, ഇഡി റെയ്ഡ് എന്ന് ഭീഷണിപ്പെടുത്തി തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായാണ് കേസ്.

 

ഡിപ്പാര്‍ട്ട്‌മെന്റ് കൈ വിലങ്ങിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസുകാരിലേക്കെത്തിയത്. മറ്റൊരു തട്ടിപ്പ് കേസില്‍ സി പി ഒ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാന്‍ വാടകക്കെടുത്തത്.

 



തട്ടിപ്പ് കേസില്‍ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാന്‍ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പഴകുറ്റി സോണി മന്‍സിലില്‍ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ് പണാപഹരണത്തിനായി തട്ടിക്കൊണ്ടു പോകവേ വഴിയിലുപേക്ഷിച്ച് മുങ്ങിയത്.

കാക്കി വേഷം ധരിച്ച ഒന്നും രണ്ടും പ്രതികള്‍ കൈകാണിച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരാതിക്കാരനോട് മുജീബാണോ എന്ന് ചോദിച്ചു. മുജീബാണെന്ന് പറഞ്ഞ സമയം തന്നെ ഒന്നാം പ്രതി ഇടത് വശത്തെ ഡോര്‍ തുറന്ന് അകത്ത് കയറി കൈവശം ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് പരാതിക്കാരന്റെ വലതു കൈയും സ്റ്റിയറിംഗുമായി തമ്മില്‍ ബന്ധിച്ചു. അറസ്റ്റ് ചെയ്തു എന്നും എന്തിനാണ് അറസ്റ്റ് എന്ന് ചോദിച്ചപ്പോള്‍ ഇഡി റെയ്ഡ് ആണെന്നുമായിരുന്നു മറുപടി.

അവര്‍ പൊലീസല്ല എന്ന് മനസിലാക്കിയ പരാതിക്കാരന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൊന്നാലും സാരമില്ല എന്ന് പറഞ്ഞു ബഹളം വെച്ചു. കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കവേ പരാതിക്കാരന്റെ വലതുകാലില്‍ മുറിവേറ്റു. പരാതിക്കാരനായ അരുവിക്കര മുണ്ടേല കളത്തറ മുളമൂട്ടില്‍ നെടുമങ്ങാട് പഴകുറ്റി പെട്രോള്‍ പമ്ബിന് സമീപം താമസിക്കുന്ന സോണി മന്‍സിലില്‍ മുജീബ്( 43) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബെല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രിയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ കേസിലെ ഒന്നാം പ്രതിയായ ഉഴമലക്കല്‍ ചിറ്റുവീട്ട് പോങ്ങാട് മാവിള വീട്ടില്‍ വിനീത്(36) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആയി ജോലി നോക്കി വരവെ സംഭവത്തിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് സസ്‌പെന്‍ഷനില്‍ ആവുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ആയ വെള്ളനാട് വാളിയറ അരുവിക്കുഴി സ്വദേശി അരുണ്‍ (35) നെയും അറസ്റ്റ് ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (8 hours ago)

Malayali Vartha Recommends