പരിയാരത്ത് ജീവനക്കാരിയെ പട്ടാപ്പകല്‍ സഹകരണ സൊസൈറ്റി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പരിയാരത്ത് ജീവനക്കാരിയെ പട്ടാപ്പകല്‍ സഹകരണ സൊസൈറ്റി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ ഇന്നലെ രാവിലെ 11.30നാണ് സംഭവമുണ്ടായത്.
സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കാനായി സീന പോയിരുന്നു. തുടര്‍ന്നു തിരിച്ചു വരാത്തതിനാല്‍ മറ്റൊരു ജീവനക്കാരി താഴെ മുറിയില്‍ എത്തിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിസരവാസികളെ വിളിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha





















