രമേശിനെ വിദേശത്തയച്ച് കെ ബാബുവിനെ രക്ഷിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കം പാളി, മുഖ്യമന്ത്രിക്ക് കൂട്ട് നിന്നത് ഡല്‍ഹി പ്രമാണി, മുഖ്യനെ തിരിഞ്ഞ് കൊത്തി ആര്യാടന്‍

ആന്റണിയോടൊപ്പം രമേശ് ചെന്നിത്തലയെ അമേരിക്കയിലേക്കയച്ച് ബാര്‍ക്കോഴക്കേസില്‍ കെ ബാബുവിനെ രക്ഷിക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സാധാരണ കേരളത്തില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായാള്‍ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ഏല്‍പ്പിക്കുന്നത് സ്വന്തം ഗ്രൂപ്പ്കാരനായ അടൂര്‍ പ്രകാശിനെയായിരുന്നു. എന്നാല്‍ ഇത്തവണ ഇതിന് വ്യത്യസ്ഥമായി എ ഗ്രൂപ്പ് കാരനായ ആര്യാടനെ ഏല്‍പ്പിച്ചാണ് ആന്റണിയോടൊപ്പം രമേശ് അമേരിക്കക്ക് പോയത്. കത്ത് വിവാദത്തില്‍ ആരോപണ വിതേയനായ രമേശ് ചെന്നിത്തലയ്ക്ക് ഐ ഗ്രൂപ്പിനെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരട് വലിമൂലം അത് നടക്കാതെ പോവുകയായിരുന്നു.എന്നാല്‍ മുഖ്യമന്ത്രി ഒരുക്കിയ ചതിക്കുഴി മനസിലാക്കിയ ചെന്നിത്തല എ ഗ്രൂപ്പ് കാരനും മുഖ്യമന്ത്രിയുമായി അത്ര രസത്തിലല്ലാത്ത ആര്യാടന്‍ മുഹമ്മദിന് തന്റെ ചുമതല കൈമാറുകയായിരുന്നു. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് രമേശ് ചെന്നിത്തല നിര്‍ദ്ദാക്ഷ്യണ്യം തള്ളികളയുകയായിരുന്നു. ഇതിന്റെ വിരോധമായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്തെ തിരുവഞ്ചൂരിന്റെ വാര്‍ത്താ സമ്മേളനം.
രമേശ് തിരിച്ചെത്തുന്നതിന് മുമ്പായി ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് ശേഖരിച്ച തെളിവുകള്‍ മന്ത്രി കെ ബാബുവിന് അനകൂലമാക്കുക എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം.ഇതിനായി മുന്‍പ്രതിരോധ മന്ത്രി കൂടിയായ എ കെ ആന്റണിയുടെ ചികിത്സയ്ക്കായുള്ള യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുന്നതിന് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തി നാട്ടില്‍ നിന്ന് മാറ്റി നിര്‍ത്താനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. സോണിഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനെ കൂട്ടുപിടിച്ചാണ് ഉമ്മന്‍ചാണ്ടി ഇതിന് കരുക്കള്‍ നീക്കിയത്. എ കെ ആന്റണി ചികിത്സയ്ക്കായി പോകുന്ന മയോ ക്ലിനിക്കില്‍ മുന്‍സ്പീക്കര്‍ ജി കാര്‍ത്തികേയന് ചികിത്സാര്‍ഥം രമേശ് ചെന്നിത്തല പോയത് ഉമ്മന്‍ചാണ്ടി അഹമ്മദ് പട്ടേലിനെ അറിയിക്കുകയായിരുന്നു. ഈ പരിചയം ആന്റണിക്ക് തുണയാകുമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിന്റെ ദൂതന്‍ കൂടിയായ അഹമ്മദ് പട്ടേലിനെ ബോധ്യപ്പെടുത്തി. എ കെ ആന്റണിയുടെ ആരോഗ്യത്തെപ്പറ്റി അതീവ ഉത്ഖണ്ഠയിലായിരുന്ന സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യം മുതല്‍ കൂട്ടാകുമെന്ന ബോധ്യം വന്നതോടെ ഹൈക്കമാന്റും രമേശിനോട് യാത്രയ്ക്കായി നിര്‍ദ്ദേശിച്ചു.
ഇതോടെ ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച് അമേരിക്കയിലേക്ക് പോകുബോഴും ഉമ്മന്‍ചാണ്ടി ഒരുക്കിയ ചതിക്കുഴി രമേശിന് ബോധ്യപ്പെട്ടിരുന്നു. ഇതോടെയാണ് താന്‍ മാറിനില്‍ക്കുബോഴും ആഭ്യന്തര വകുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ കൈകടത്തല്‍ ഒഴിവാക്കണമെന്ന് രമേശിന് ബോധ്യമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുമായി അത്ര രസത്തിലത്താത്ത ആര്യാടന്‍ മുഹമ്മദിനെ തന്നെ ഇതിനായി രമേശ് നിയോഗിക്കുകയും ചെയ്തു. രമേശ് ഇല്ലാത്ത തക്കം നോക്കി ബാബുവിനെ രക്ഷിച്ചെടുക്കാന്‍ നോക്കിയ ഉമ്മന്‍ചാണ്ടിയാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ബാബുവിനെതിരായ തെളിവുകള്‍ ഇല്ലാതാക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്. ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട ഒരുഫയലും വിളിച്ച് വരുത്തി പരിശോധിക്കേണ്ടതില്ലെന്നാണ് ആര്യാടന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























