Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സിദ്ദിഖിന്റെ അകാല മരണത്തിനു കാരണം യുനാനി ഗുളികകൾ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

11 AUGUST 2023 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങുന്നത് എല്ലാവരേയും കണ്ണീരിലാഴ്ത്തി കൊണ്ടാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ മരണം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

തന്റെ രോഗവിവരം സിദ്ദിഖ് അടുത്ത സുഹൃത്തുക്കളില്‍ നിന്ന് പോലും മറച്ചുവെച്ചാണ് സഹപ്രവര്‍ത്തകനും നടനുമായ സലിം കുമാര്‍ പറഞ്ഞത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിന് യുനാനി ചികിത്സയാണ് സിദ്ദിഖ് ആദ്യം നടത്തിയതെന്നും സലിം കുമാര്‍ പറയുന്നു. മദ്യപാനം, പുകവലി പോലെ യാതൊരു ദുശീലങ്ങളും സിദ്ദിഖിന് ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ മരണം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

കരള്‍ രോഗത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ ആരോഗ്യം മോശമാകുന്നത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്. പുകവലി, മദ്യപാനം തുടങ്ങി ദുശീലങ്ങളൊന്നും ഇല്ലാത്ത സിദ്ദിഖ് സിനിമ മേഖലയില്‍ എല്ലാവര്‍ക്കും മാതൃകയാണ്. എന്നിട്ടും അദ്ദേഹത്തിനു കരള്‍ രോഗം ബാധിച്ചത് എല്ലാവരേയും ഞെട്ടിച്ചു. കരള്‍ രോഗത്തോടൊപ്പം ന്യുമോണിയയും സിദ്ദിഖിനെ പിടികൂടിയിരുന്നു. 

 

കരള്‍ രോഗത്തിനും ന്യുമോണിയയ്ക്കും വേണ്ടിയുള്ള ചികിത്സകള്‍ നടക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. മറ്റ് രോഗങ്ങള്‍ ഉള്ളത് സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു.

പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്ത് എത്തിയത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്നു സിദ്ദിഖ്. അങ്ങനെയാണ് സിദ്ദിഖിനെ ഫാസില്‍ പരിചയപ്പെടുന്നത് അടുത്ത സുഹൃത്തായ ലാലിനൊപ്പം ചേര്‍ന്ന് സിദ്ദിഖ് സംവിധായകനായി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1989 ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് ആണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. റാംജി റാവു സ്പീക്കിങ് സൂപ്പര്‍ഹിറ്റായി.

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍. മാന്നാര്‍ മത്തായി സ്പീക്കിങ്ങിന്റെ തിരക്കഥയും സിദ്ദിഖിന്റേതാണ്. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നിവയെല്ലാം സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി ചെയ്ത സിനിമകളാണ്.


സിദ്ദിഖിന്റെ അകാല മരണത്തിനു കാരണം യുനാനി ഗുളികകൾ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത സിദ്ദിഖിന്റെ മരണ കാരണം യുനാനി ഗുളികകള്‍ ആണെന്നും സിനിമ ലോകത്തു സംസാരം ..കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരള്‍ രോഗത്തെ സൂക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

സിദ്ദീഖ് ആശുപത്രിയിലാണെന്നും അത്യാസന്ന നിലയിലാണെന്നും അറിഞ്ഞ് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു.അതിനിടയില്‍ അദ്ദേഹത്തിന്റെ മരണത്തെയും ആരോഗ്യത്തേയും സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. നടന്‍ ജനാര്‍ദ്ദനന്‍ സിദ്ദിഖിന്റെ മരണത്തില്‍ അനുശോചിച്ച് നല്‍കിയ പ്രതികരണത്തിലെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്

മദ്യപാനമോ സിഗരറ്റ് വലിയോ പോലുള്ള ഒരു ദുശ്ലീലങ്ങളും ഇല്ലാത്ത ആളായിരുന്നു സിദ്ദീഖ് എന്നാണ് ജനാര്‍ദ്ദനന്‍ പറഞ്ഞത്. ഭക്ഷണം പോലും മിതമായി കഴിക്കുന്ന പ്രകൃതമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് കരളിലാണ് പ്രശ്‌നം വന്നത്. അതിന് കാരണം യുനാനി ഗുളികകള്‍ എന്ന പേരില്‍ കഴിച്ച ചില വസ്തുക്കളാണ് എന്നാണ് ജനാര്‍ദ്ദനന്‍ സിദ്ദീഖിനെ ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ച് പറഞ്ഞത്.

ജനാര്‍ദ്ദനന്റെ വാക്കുകള്‍: ''ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. കാരണം 62-63 വയസേ ഉള്ളൂ. എന്തുമാത്രം ഇളപ്പമാണ്. ഹോസ്പിറ്റലില്‍ ആയിരുന്ന സമയത്ത് പോലും ഇദ്ദേഹത്തിന്റെ ഓരോ കാര്യങ്ങളും വിളിച്ച് ചോദിച്ചിരുന്നു. ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു സംഭവം വരുമെന്ന്. ഈ കഴിഞ്ഞ നാല് ദിവസം മുന്‍പ് ഒരു കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായപ്പോള്‍ അതിന്റെ ചീഫിനെ ഞാന്‍ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു എല്ലാം പോയി. കള്ള് കുടിക്കില്ല, സിഗരറ്റ് വലിക്കില്ല, ചായ പോലും കുടിക്കാത്ത ഒരു മനുഷ്യന്‍. അദ്ദേഹത്തിന്റെ ലിവറൊക്കെ കുഴപ്പായി പോയി. എന്താണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു യുനാനി ഗുളികകള്‍ കഴിക്കുമായിരുന്നു ആരുമറിയാതെ.

ആരോ എന്തോ പറഞ്ഞ് കൊടുത്തു യുനാനി ഗുളികകള്‍ കഴിച്ച് കഴിഞ്ഞാല്‍ ഹെല്‍ത്തു നന്നാകും എന്ന് . അങ്ങനെ യുനാനി ഗുളികകൾ കഴിക്കുന്നത് ശീലമാക്കി . ഒരു വെളുത്ത ഗുളിക എടുത്ത് കഴിക്കുന്നത് ഇടക്ക് ഞാന്‍ കണ്ടിട്ടുണ്ട്. അത് നല്ലതാണോ എന്ന്എ നിക്ക് അറിയില്ല. എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവ് ചെയ്ത് ഇമ്മാതിരിയുള്ള അനാവശ്യമായിട്ടുള്ള മരുന്നുകള്‍ കഴിച്ചിട്ട് നമ്മളെ ശരീരം മോശമാക്കരുത്. ദൈവം തന്നിട്ടുള്ള ജീവിതം ജീവിക്കാനുള്ളതാണ്. നമുക്ക് നല്ലപോലെ കഴിക്കാനുള്ള ആഹാരങ്ങളുമൊക്കയായി മര്യാദയ്ക്ക് ജീവിച്ച് പോകുക,'' എന്നായിരുന്നു ജനാര്‍ദ്ദനന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് അശാസ്ത്രീയ ചികിത്സാരീതികളില്‍ വശംവദരാകരുത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ മോഡേണ്‍ മെഡിസിനിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം എന്നും ഒന്നിനേയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

തന്റെ രോഗവിവരം സിദ്ദിഖ് അടുത്ത സുഹൃത്തുക്കളില്‍ നിന്ന് പോലും മറച്ചുവെച്ചു എന്നാണു സഹപ്രവര്‍ത്തകനും നടനുമായ സലിം കുമാര്‍ പറഞ്ഞത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിന് യുനാനി ചികിത്സയാണ് സിദ്ദിഖ് ആദ്യം നടത്തിയതെന്നും സലിം കുമാര്‍ പറയുന്നു. മദ്യപാനം, പുകവലി പോലെ യാതൊരു ദുശീലങ്ങളും സിദ്ദിഖിന് ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

അഡ്വ. ശ്രീജിത്ത് പെരുമാന ജനാര്‍ദ്ദനന്റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്. ''ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, ലഹരിയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാത്ത പ്രിയ സംവിധായകന്‍ സിദ്ധിഖ് മോഡേണ്‍ മെഡിസിനെ അവഗണിച്ച് ആരും അറിയാതെ ചില പരമ്പരാഗത മെഡിസിനുകള്‍ നിരന്തരം ഉപയോഗിച്ചതാണ് കരള്‍ രോഗവും, കിഡ്‌നി പ്രശ്‌നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും ആ ജീവന്‍ അകാലത്തില്‍ നഷ്ട്ടപെടാന്‍ വരെ കാരണമായത് എന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ നടന്‍ ജനാര്‍ദ്ധന്റെ വെളിപ്പെടുത്തലും മുന്നറിയിപ്പും അങ്ങേയറ്റം ഗുരുതരമാണ്.

മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ സിദ്ധിക്കയെ ചികിത്സിച്ച ഡോക്റ്ററെ ഉദ്ദരിച്ച് ശ്രീ ജനാര്‍ദ്ധനന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അഭ്യസ്ഥവിദ്യരായവര്‍ പോലും അശാസ്ത്രീയ ചികിത്സ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന പ്രവണത പ്രബുദ്ധ കേരളത്തിലും കൂടിവരികയാണ് എന്നത് ഗൗരവകാരമാണ്. ഇതൊക്കെ ഇപ്പോള്‍ തന്നെ പറയുന്നതിലെ അനൗചിത്യം മനസിലാകുന്നു എങ്കിലും, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നോക്കാതെ ഇപ്പൊ പറഞ്ഞാലേ കേള്‍ക്കൂ എന്നതുകൊണ്ടാണ്.

ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യണം ഇനിയൊരു ജീവനും അങ്ങനെ നഷ്ട്ടപ്പെടരുത്,' എന്നാണ് ശ്രീജിത് പെരുമന പറയുന്നത്. ഇതിനെ താഴെ അദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഒന്നിനേയും കണ്ണടച്ചാക്ഷേപിക്കരുത് എന്നുമാണ് ചിലര്‍ പറയുന്നത്.

ഹോമിയോയും ആയുര്‍വ്വേദവും യുനാനിയും എല്ലാം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട മെഡിക്കല്‍ സയന്‍സുകള്‍ തന്നെയാണ് എന്നാണ് മറ്റൊരാളുടെ അവകാശവാദം. എന്നാല്‍ പരമ്പരാഗത ചികിത്സാ രീതികള്‍ ചെറിയ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കാമെങ്കിലും ആന്തരികാവയവങ്ങളെ ബാധിക്കുന്നതും മാരകവും ആയ അസുഖങ്ങള്‍ക്കും ഇവയൈ ആശ്രയിക്കുന്നത് സ്വയം ചികിത്സാ നിര്‍ണയം പോലെ ആണ് എന്നാണ് ഇതിനെ ഖണ്ഡിച്ച് കൊണ്ട് ഒരാള്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ മാരകരോഗങ്ങള്‍ക്ക് ആധുനിക വൈദ്യശാസ്ത്രം തന്നെയാണ് ഗുണപരം എന്നാണ് ഇദ്ദേഹം പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (37 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (48 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (53 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends