ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവം... മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; കശസ്ത്രിക്രിയക്കിടെ വയറ്റില്‍ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.
സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന വ്യക്തമാക്കിയിരുന്നു. 16ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സൂചന സമരം നടത്തും. ഏകദിന ഉപവാസമിരിക്കുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും.
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും സമര സമിതി അറിയിച്ചു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക കോഴിക്കോട് മെഡി. കോളേജില്‍ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോര്‍ഡ് റിപ്പോര്‍ട്ട് എന്നുള്ളതാണ് ശ്രദ്ധേയം.
മെഡിക്കല്‍ ബോര്‍ഡിന്റെ ഈ റിപ്പോര്‍ട്ടിനോട് മെഡി. കോളേജ് എസിപി സുദര്‍ശനന്‍, പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവര്‍ വിയോജിച്ചതായാണ് വിവരം. ഹര്‍ഷിനയുടെ ശരീരത്തില്‍ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ലോഹങ്ങള്‍ ഇല്ലായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നാണ് റേഡിയോളജിസ്റ്റ് നിഗമനം. എംആര്‍ഐ സ്‌കാനിംഗ് സമയത്ത് പലപ്പോഴും ലോഹസാന്നിദ്ധ്യം കൃത്യമായി അറിയാനാവില്ല. രോഗി അബോധാവസ്ഥയിലായതിനാല്‍ അസ്വസ്ഥത അറിയണമെന്ന് ഇല്ലെന്നുമാണ് റേഡിയോളജിസ്റ്റിന്റെ നിഗമനം.
https://www.facebook.com/Malayalivartha
























