ചന്ദ്രയാന്‍3 ലക്ഷ്യത്തിലേക്ക് അടുക്കുന്നു... ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വഹിക്കുന്ന ചന്ദ്രയാന്‍ 3 പേടകത്തില്‍ നിന്നുള്ള മികവാര്‍ന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ... ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തില്‍ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്, ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാന്‍ഡിംഗ് ആഗസ്റ്റ് 23 ന്

വിക്ഷേപണ ദിവസമായ ജൂലൈ 14നും ഓഗസ്റ്റ് ആറിനുമായി ലാന്‍ഡറിലെ വ്യത്യസ്തമായ ക്യാമറകളാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വിക്ഷേപണത്തിന് പിന്നാലെയാണ് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ ഭൂമിയുടെ ചിത്രം പകര്‍ത്തിയത്.ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറയാണ് ചന്ദ്രോപതരിതലത്തിന്റെ ചിത്രമെടുത്തത്.
അതേസമയം ഓഗസ്റ്റ് ആറിന് ചന്ദ്രയാന്‍ പേടകം പകര്‍ത്തിയ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. പേടകത്തിന്റെ സോളാര്‍ പാനലും പശ്ചാത്തലത്തില്‍ ചന്ദ്രോപരിതലവും ദൃശ്യമാവുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ചാന്ദ്രപഥത്തില്‍ കയറിയ ചന്ദ്രയാന്‍ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11ന് ആദ്യചുവട് താഴേക്ക് വച്ചിരുന്നു. ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തില്‍ നിന്ന് നടത്തിയ ശ്രമം പൂര്‍ണ്ണവിജയമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ .
ഇന്നലെയും ഭ്രമണപഥം വിജയകരമായി താഴ്ത്തി. ഓഗസ്റ്റ് 14നാണ് അടുത്ത ഘട്ടം. ജൂലായ് 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ച ചന്ദ്രയാന്‍3 ലക്ഷ്യത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തയാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടുന്നതോടെ നിര്‍ണ്ണായകമായ അന്ത്യഘട്ടത്തിലെത്തിലേക്കെത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha