ഇത് അഭിമാന നിമിഷം... ചന്ദ്രനെ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികവാര്‍ന്ന ചിത്രങ്ങളുമായി ഐഎസ്ആര്‍ഒ.; ചന്ദ്രയാന്‍ 3 പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ; . ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തില്‍ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങള്‍ പുറത്ത്

രാജ്യം ലോകത്തിന്റെ നെറുകയിലേക്ക് എത്തുകയാണ്. ചാന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് ഇനി ദിവസങ്ങള്‍ മാത്രം. അതിനിടയ്ക്ക് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വഹിക്കുന്ന ചന്ദ്രയാന്‍ 3 പേടകത്തില്‍ നിന്നുള്ള മികവാര്‍ന്ന ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തില്‍ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്.
വിക്ഷേപണ ദിവസമായ ജൂലൈ 14നും ഓഗസ്റ്റ് ആറിനുമായി ലാന്‍ഡറിലെ വ്യത്യസ്തമായ ക്യാമറകളാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വിക്ഷേപണത്തിന് പിന്നാലെയാണ് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറയാണ് ചന്ദ്രോപതരിതലത്തിന്റെ ചിത്രമെടുത്തത്. അതേസമയം ഓഗസ്റ്റ് ആറിന് ചന്ദ്രയാന്‍ പേടകം പകര്‍ത്തിയ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.
പേടകത്തിന്റെ സോളാര്‍ പാനലും പശ്ചാത്തലത്തില്‍ ചന്ദ്രോപരിതലവും ദൃശ്യമാവുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.isroചാന്ദ്രപഥത്തില്‍ കയറിയ ചന്ദ്രയാന്‍ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11ന് ആദ്യചുവട് താഴേക്ക് വച്ചിരുന്നു. ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തില്‍ നിന്ന് നടത്തിയ ശ്രമം പൂര്‍ണ്ണവിജയമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇന്നലെയും ഭ്രമണപഥം വിജയകരമായി താഴ്ത്തി. ഓഗസ്റ്റ് 14നാണ് അടുത്ത ഘട്ടം.
ജൂലായ് 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ച ചന്ദ്രയാന്‍3 ലക്ഷ്യത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തയാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. അതോടെ നിര്‍ണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഓഗസ്റ്റ് 23നായിരിക്കും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാന്‍ഡിംഗ്.
ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഉപരിതലത്തോട് അടുക്കുകയാണെന്ന് ഐഎസ്ആര്‍ഒ ബുധനാഴ്ച അറിയിച്ചു. ഞായറാഴ്ച ഭ്രമണപഥം ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള മൂന്നാമത്തെ വലിയ ഘട്ടം പിന്നിട്ടിരുന്നു. ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍. ചന്ദ്രയാന്‍-3ന്റെ ഭ്രമണപഥം വീണ്ടും കുറഞ്ഞു. ബുധനാഴ്ച നിര്‍ണായകമായ ഒരു ഘട്ടം കൂടി പിന്നിട്ടിരിക്കുന്നു. ഓഗസ്റ്റ് 14-ന് രാവിലെ 11.30-നും 12.30-നും ഇടയിലാണ് അടുത്ത ഓപ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രയാന്‍-3യുടെ ഭ്രമണപഥം 14,000 കിലോമീറ്ററില്‍ നിന്ന് 4313 കിലോമീറ്ററായി ഐഎസ്ആര്‍ഒ തിങ്കളാഴ്ച കുറച്ചിരുന്നു. അടുത്തഘട്ട ഓപ്പറേഷന്‍ ഓഗസ്റ്റ് 14-നാണ് നടത്തുക. ഇതിന് ശേഷം ഓഗസ്റ്റ് 16-ന് ചന്ദ്രനും ചന്ദ്രയാന്‍-3 യ്ക്കും ഇടയിലുള്ള അകലം വീണ്ടും കുറയ്ക്കും. ഇതോടെ ചന്ദ്രനും ഉപഗ്രഹവും തമ്മിലുള്ള അകലം 100 കിലോമീറ്ററാകും. ഓഗസ്റ്റ് 17-ന് ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടും. ലാന്‍ഡിങ് മൊഡ്യൂള്‍ വേര്‍പെട്ട ശേഷം അതിനെ 30 കിലോമീറ്റര്‍ അകലെയായി ചന്ദ്രനോട് അടുത്തുസ്ഥിതി ചെയ്യുന്ന പെരിലൂണ്‍ എന്ന ഭ്രമണപഥത്തില്‍ എത്തിക്കും. ഇവിടെ നിന്നായിരിക്കും ചന്ദ്രയാന്‍-3യുടെ ലാന്‍ഡിങ് സാധ്യമാകുക.
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ദിശ ഭാരതില്‍ ക്ലാസ് എടുക്കവെ ഓഗസ്റ്റ് 23-ന് ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കുന്നതിന് സ്വീകരിച്ചിട്ടുള്ള വിവിധ നടപടികള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് വിവരിച്ചു.
30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് അവസാന ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോള്‍ ലാന്‍ഡറിന്റെ പ്രവേഗം കുറയ്ക്കുന്ന നടപടിയാണ് ഏറ്റവും നിര്‍ണായകം. 30 കിലോമീറ്റര്‍ ദൂരത്തായിരിക്കുമ്പോള്‍ ഉപഗ്രഹം തിരശ്ചീനമായിരിക്കും. ഇതില്‍ നിന്ന് ലംബമാക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ്. ചന്ദ്രയാന്‍-2-ല്‍ ഈ ഘട്ടത്തിലാണ് പ്രശ്നങ്ങള്‍ നേരിട്ടത്. ഒരുപാട് ഇന്ധനം ഉപയോഗിച്ച് തീര്‍ത്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ദൂരം കൃത്യമായി കണക്കുകൂട്ടിയിട്ടുണ്ട്. ഇതിന് വേണ്ടി മാത്രമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപകല്‍പ്പന ചെയ്തു. പുതിയ അല്‍ഗൊരിതം അവതരിപ്പിച്ചു. എല്ലാ സെന്‍സറുകളും പരാജയപ്പെട്ടാലും സുരക്ഷിതമായി ഉപഗ്രഹം ചന്ദ്രനില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























