നേതാക്കളെ കണ്ട് ചാണ്ടി ഉമ്മന്‍... പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായെങ്കിലും ആവേശം തുടങ്ങിയില്ല; സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും; ജെയ്ക് സി. തോമസിന് ആദ്യ പരിഗണ; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി

പുതുപ്പള്ളിയില്‍ ആര് സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന ചര്‍ച്ച ഇന്ന് നടക്കും. അതോടെ പുതുപ്പള്ളിയില്‍ വീറും വാശിയുമാകും. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ജെയ്ക് സി.തോമസിന്റെ പേര് തന്നെയാണ് നിലവില്‍ ആദ്യ പരിഗണനയില്‍ ഉള്ളത്.
കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി. വര്‍ഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേര്‍ന്ന ശേഷം കോട്ടയത്താകും സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇന്നു മുതല്‍ നാലുദിവസം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ പുതുപ്പള്ളിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് പുറമെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. നാളെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതിനാല്‍ സെക്രട്ടറിയറ്റ് യോഗം ഇന്നു തന്നെ തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണവും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായേക്കും. വിവാദങ്ങള്‍ മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്കും നേതൃയോഗങ്ങള്‍ രൂപം നല്‍കും.
അതേസമയം പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ല. സെപ്തംബര്‍ അഞ്ചിന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് അറിയിച്ച് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂഷ്മ പരിശോധന 18ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 21 ആണെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാര്‍ഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
ഓണാഘോഷവും മണര്‍കാട് എട്ട് നോമ്പ് പെരുന്നാളും കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി നീട്ടണമെന്ന് എല്‍ഡിഎഫ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. 20ന് വിനായക ചതുര്‍ഥിയും 28ന് ഒന്നാം ഓണവും 29ന് തിരുവോണവുമാണ്. ഒന്നാം ഓണ ദിനത്തില്‍ അയ്യന്‍കാളി ജയന്തിയും നാലാം ഓണദിനത്തില്‍ ശ്രീനാരായണ ഗുരുജയന്തിയുമാണ്. ഇതിനൊപ്പം മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ എട്ട് നോമ്പ് സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് നടക്കുന്നത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി നീട്ടണമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടത്.
ജൂലൈ ഒന്നിന് മുന്‍പ് അപേക്ഷിച്ച വരെ മാത്രമേ പുതുതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തൂയെന്ന തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു.
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ 'കണ്ണൂര്‍ വികസന' പരാമര്‍ശങ്ങള്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കെകെ രാഗേഷ് പറഞ്ഞു. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല, പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കെകെ രാഗേഷ് പറഞ്ഞു.
വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല. ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്. അത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലായിട്ടുണ്ടാവില്ലെന്നും കെകെ രാഗേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























