നടന്‍ തങ്കച്ചന്‍ വിതുരയ്ക്കു വാഹനാപകടത്തില്‍ പരുക്ക്...വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേയാണ് അപകടം

നടന്‍ തങ്കച്ചന്‍ വിതുരയ്ക്കു വാഹനാപകടത്തില്‍ പരുക്ക്. വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപമായിരുന്നു അപകടം ഉണ്ടായത്.
തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്.
നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയില്‍ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നു തങ്കച്ചന്‍ പറഞ്ഞു.
അതേസമയം തന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ഒരാഴ്ച മുമ്പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണെന്ന് മിമിക്രി-കോമഡി ഷോ താരം തങ്കച്ചന്‍ വിതുര. 'എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല', തങ്കച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha
























