മരണ മൊഴിയെടുക്കാന്‍ ചെന്ന മജിസ്‌ട്രേട്ടിനോട് മോശമായി പെരുമാറിയ 2 ജൂനിയര്‍ ഡോക്ടര്‍മാരെ ചട്ടം പഠിപ്പിച്ചും ശാസിച്ചും കോടതി...ഇനി ആവര്‍ത്തിക്കില്ലെന്ന് മാപ്പപേക്ഷിച്ച് ഡോക്ടര്‍മാര്‍

പോലീസ് റിക്വസ്റ്റ് (അപേക്ഷ) പ്രകാരം ആശുപത്രിയില്‍ മരണ മൊഴിയെടുക്കാന്‍ ചെന്ന മജിസ്‌ട്രേട്ടിനോട് മോശമായി പെരുമാറിയ 2 ജൂനിയര്‍ ഡോക്ടര്‍മാരെ കോടതിയില്‍ വിളിച്ചു വരുത്തി ചട്ടം പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്തു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ആരോപണ വിധേയരായ 2 ഡോക്ടര്‍മാരെ വിളിച്ചു വരുത്തി ശാസിച്ചത്.
വ്യാഴാഴ്ച കോടതി കൂടിയ 11 മണിക്ക് തുറന്ന കോടതിയില്‍ വിളിച്ചു വരുത്തി ചട്ടം പഠിപ്പിച്ച് പറയുന്നത് വരെ (12.30 വരെ) സാക്ഷിക്കൂട്ടിന് സമീപം മാറ്റി നിര്‍ത്തുകയും ചെയ്തു. തലേന്ന് ആഗസ്റ്റ് 9 ബുധനാഴ്ച അത്യാസന്ന നിലയിലുള്ള യുവാവില്‍ നിന്ന് മരണ മൊടിയെടുക്കണമെന്ന പോലീസ് അപേക്ഷ പ്രകാരമാണ് മജിസ്‌ട്രേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്.
എന്നാല്‍ 2 ജൂനിയര്‍ ഡോക്ടര്‍മാര്‍ മജ്‌ട്രേട്ടിനോട് മോശമായി പെരുമാറുകയും മൊഴിയെടുക്കല്‍ തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 2 ഡോക്ട മാരോടും ചട്ടം പഠിച്ച ശേഷം പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
11 മണിക്ക് കോടതി നടപടികള്‍ തുടങ്ങിയ ഉടന്‍ രണ്ട് ഡോക്ടര്‍മാരുടെ പേര് വിളിച്ച് ഹാജരുണ്ടോയെന്ന് കോടതി ചോദിച്ചു. ഹാജരായ ഡോക്ടര്‍മാരോട് റൂള്‍ നോക്കിയോന്ന് ചോദിച്ച് മാറ്റി നിര്‍ത്തി. തുടര്‍ന്ന് 12.30 ഓടെ ഇനി ആവര്‍ത്തിക്കില്ലെന്ന് ഡോക്ടര്‍മാര്‍ മാപ്പപേക്ഷിച്ചു. മാപ്പനുവദിച്ച കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























