എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി.... രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍...

എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി.... രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍...
ആന്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി. പരിശോധിച്ചു വരുന്നു.
അതേസമയം പാലക്കാട് ട്രെയിന്‍ മാറി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടില്‍ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 7.25ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
എറണാകുളം കായംകുളം പാസഞ്ചര്‍ ട്രെയിനില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യുവതി അതേസമയം സ്റ്റേഷനില്‍ എത്തിയ കൊച്ചുവേളി എക്സപ്രസില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ആ ട്രെയിന്‍ വിട്ടുപോയി. ഇതോടെ തിരിച്ച് എറണാകുളം കായംകുളം പാസഞ്ചറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ .
"
https://www.facebook.com/Malayalivartha
























