സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കല്‍ അഞ്ചാം വാര്‍ഡ്, ആലപ്പുഴ തലവടി പഞ്ചായത്തിലെ 13-ാം വാര്‍ഡ്, പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവയാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടര്‍ന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളില്‍ പങ്കെടുക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 15. അംഗങ്ങളുള്ള ഭരണസമിതി എല്‍ ഡി എഫ് ഭരിക്കുന്നത്. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് താനിക്കുന്ന് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച വാര്‍ഡാണ് പിടിച്ചെടുത്തത്.
താനിക്കുന്ന് വാര്‍ഡ് അംഗമായിരുന്ന കോണ്‍ഗ്രസിലെ പി മനോജ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ''കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനവും രാജിവച്ച് പി മനോജ് സിപിഐ എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇതോടെ 13 വാര്‍ഡുകളുള്ള പൂക്കോട്ടുകാവ് പഞ്ചായത്തില്‍ എല്‍ഡിഎഫ് 9 , യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനിലയുള്ളത്.
കൊല്ലം ജില്ലയില്‍ തെന്മല പഞ്ചായത്തിലെ ഒറ്റക്കല്‍ അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് അനുപമയാണ് വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന ചന്ദ്രിക സെബാസ്റ്റ്യന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
"https://www.facebook.com/Malayalivartha
























