കണ്ണൂര്‍ തലശ്ശേരിയില്‍ യുവാവ് കഞ്ചാവ് കെട്ടുമായി പിടിയില്‍... ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്‌സൈസ് പിടികൂടിയത്

കണ്ണൂര്‍ തലശ്ശേരിയില്‍ യുവാവ് കഞ്ചാവ് കെട്ടുമായി പിടിയില്‍. ധര്‍മ്മടം സ്വദേശി എ. ഖലീലാണ് പിടിയിലായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്‌സൈസ് പിടികൂടിയത്.
ഇയാളില്‍ നിന്നും 23 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് കസ്റ്റഡിയിലായ ഇയാള്‍ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്. പല ജില്ലകളിലായി മയക്കുമരുന്നു കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ഖലീല്‍. അതേസമയം, അട്ടപ്പാടിയില്‍ നിന്നാണ് കഞ്ചാവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത. അട്ടപ്പാടിയില്‍ എക്‌സൈസ് കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു.
215 കഞ്ചാവ് ചെടികളാണ് പാടവയല്‍ കുറുക്കത്തിക്കല്ല് നായിബെട്ടി മലയില്‍ നിന്നും നശിപ്പിച്ചത്. പാലക്കാട് ഐ.ബി ഇന്‍സ്പെക്ടറും സംഘവും, മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും, അഗളി എക്‌സൈസും സംയുക്തമായാണ് കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു കളഞ്ഞത്.
"
https://www.facebook.com/Malayalivartha






















